News

ബംഗാളിൽ സമരത്തിനിടെ സിപിഎം പ്രവർത്തകൻ മരിച്ചു

ബംഗാളിൽ സമരത്തിനിടെ സിപിഎം പ്രവർത്തകൻ മരിച്ചു

കൊൽക്കത്ത: ബംഗാളിൽ സർക്കാരിനെതിരെ നടക്കുന്ന സമരത്തിനിടെ സിപിഎം പ്രവർത്തകൻ മരിച്ചു. മൈദുൽ ഇസ്ലാം മിദ്ധ്യ എന്ന യുവാവാണ് മരിച്ചത്. മൈദുലിന്റെ മരണം കൊലപാതകമെന്ന് സിപിഎം ആരോപിച്ചു. ഫെബ്രുവരി 11ന് തൊഴിലവസരങ്ങൾ നഷ്ടമാക്കി എന്നാരോപിച്ച് സിപിഎം- ഡിവൈഎഫ്ഐ പ്രവർത്തകർ കൊൽക്കത്തയിൽ മാർച്ച് നടത്തിയിരുന്നു. മാർച്ചിൽ ഉണ്ടായ സംഘർഷത്തിലേറ്റ പരിക്കാണ് മരണകാരണം എന്ന് സിപിഎം ആരോപിച്ചു. അതേ സമയം ആന്തരിക പരിക്കുകൾ ഇല്ലെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു. ബൈദുലിന് വൃക്ക സംബന്ധമായ അസുഖങ്ങൾ ഉണ്ടായിരുന്നു എന്നും സംഘർഷത്തിൽ വൃക്കയ്ക്ക് പരിക്കേറ്റതുമാണ് മരണകാരണം എന്നാണ് ഔദ്യോഗിക വിവരം. സംഭവത്തിൽ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി അനുശോചനം രേഖപ്പെടുത്തി. ബൈദുലിന്റെ കുടുംബത്തിലെ ഒരാൾക്ക് ജോലി നൽകുമെന്ന് മമത അറിയിച്ചു.

Share
Loading..