പുതുച്ചേരിയിൽ അട്ടിമറി; കോൺഗ്രസ് സർക്കാർ രാജിവെച്ചേക്കും

പുതുച്ചേരി: പുതുച്ചേരിയിൽ ഒരു എംഎൽഎ കൂടി സ്ഥാനം രാജി വെച്ചു. കാമരാജർ നിയമാസഭാംഗം ജോൺ കുമാറാണ് നിയമസഭാംഗത്വം രാജി വെച്ചത്. ഇതോടെ കോൺഗ്രസ് സർക്കാരിന് നിയമസഭയിൽ കേവല ഭൂരിപക്ഷം നഷ്ടമായി. നാലാമത്തെ എംഎൽഎയാണ് ഇപ്പോൾ സ്ഥാനം രാജി വെക്കുന്നത്. ഇതോടെ കോൺഗ്രസ് സർക്കാരിന്റെ അംഗബലം പതിന്നാല് ആയി കുറഞ്ഞു. പതിനേഴ് ആണ് കേവലഭൂരിപക്ഷത്തിന് ആവശ്യമായ സീറ്റ്. ഭൂരിപക്ഷം നഷ്ടമായതോടെ നാരായണസ്വാമി സർക്കാർ രാജിവയ്ക്കും എന്ന് സൂചനകൾ ഉണ്ട്. ഇതിന് മുന്നോടിയായി അടിയന്തര മന്ത്രിസഭാ യോഗം വിളിച്ചു.
രാജി വെച്ച എംഎൽഎമാർ ബിജെപിയിൽ ചേരും എന്നു വ്യക്തമാക്കി. നിലവിൽ ബിജെപി മുന്നണിക്ക് പതിന്നാല് സീറ്റുകൾ തന്നെയാണ് നിയമസഭയിൽ ഉള്ളത്.