News

Share

നിതീഷിന്റെ വിശ്വസ്തനുമായി കൂടിക്കാഴ്ച; കനയ്യ കുമാർ സിപിഐ വിടുമെന്ന് അഭ്യൂഹം

നിതീഷിന്റെ വിശ്വസ്തനുമായി കൂടിക്കാഴ്ച; കനയ്യ കുമാർ സിപിഐ വിടുമെന്ന് അഭ്യൂഹം

പാറ്റ്ന: ജെഎൻയു വിദ്യാർത്ഥി നേതാവും സിപിഐ ദേശീയ കൗൺസിൽ അംഗവുമായ കനയ്യ കുമാർ ജെഡിയുവിൽ ചേരുമെന്ന് അഭ്യൂഹം. ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വിശ്വസ്തൻ അശോക് ചൗധരിയുമായി നടത്തിയ കൂടിക്കാഴ്ചയാണ് അഭ്യൂഹങ്ങൾക്ക് വഴി വെച്ചത്. അശോക് ചൗധരിയുടെ പാറ്റ്നയിലെ വസതിയിലായിരുന്നു കൂടിക്കാഴ്ച. നിലവിൽ ദേശീയ കൗൺസിൽ അംഗമായ കനയ്യ കുമാർ സംസ്ഥാന നേതൃത്വവുമായി അകന്ന് കഴിയുകയാണ്. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ മത്സരിച്ച് പരാജയപ്പെട്ട കനയ്യക്ക് നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചിരുന്നു. ഇതിനെ തുടർന്ന് കനയ്യ പാർട്ടി വിടാൻ ഒരുങ്ങുന്നു എന്നാണ് സൂചനകൾ. മറ്റ് കക്ഷികളിലെ നേതാക്കളെ ജെഡിയുവിലേക്ക് അടുപ്പിക്കാൻ മിടുക്കനാണ് അശോക് ചൗധരി. ഇതും അഭ്യൂഹങ്ങൾക്ക് ആഴം വർധിപ്പിക്കുന്നു. എന്നാൽ നടത്തിയത് വെറും സൗഹൃദ സന്ദർശനം മാത്രമാണ് എന്നാണ് കനയ്യ കുമാറും അശോക് ചൗധരിയും വെളിപ്പെടുത്തിയത്.

Latest News

Loading..