News

വൈദ്യുതബന്ധം വിച്ഛേദിച്ചു; യുവാവ് ആത്മഹത്യ ചെയ്തു

വൈദ്യുതബന്ധം വിച്ഛേദിച്ചു; യുവാവ് ആത്മഹത്യ ചെയ്തു

തിരുവനന്തപുരം: വീട്ടിലെ വൈദ്യുത ബന്ധം വിച്ഛേദിച്ചതിൽ പ്രതിഷേധിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു. ആത്മഹത്യ ശ്രമത്തെ തുടർന്ന് ആശുപത്രിയിൽ കഴിയവേ ആണ് മരണം. നെയ്യാറ്റിൻകര പെരിങ്കടവിള സ്വദേശിയായ സനൽ ആണ് മരിച്ചത്.

വീട്ടിലെ വൈദ്യുതി കുടിശിക ഉണ്ടായതിനെ തുടർന്ന് ഉദ്യോഗസ്ഥർ വൈദ്യുതി വിച്ഛേദിക്കാൻ എത്തിയിരുന്നു. എന്നാൽ സനൽ വീട്ടിൽ ഇല്ലാതിരുന്നതിനാൽ ബിൽ ഉടൻ അടയ്ക്കാം എന്ന് പറഞ്ഞു സനലിന്റെ ഭാര്യ ഉദ്യോഗസ്ഥരെ മടക്കി അയച്ചു. എന്നാൽ മടങ്ങിപോയ ഉദ്യോഗസ്ഥർ തിരിച്ചു വന്ന് വൈദ്യുതി വിച്ഛേദിക്കുകയായിരുന്നു. വീട്ടിലെ വൈദ്യുതി വിച്ഛേദിച്ചതിന് പിന്നിൽ പഞ്ചായത്ത് പ്രസിഡന്റിന്റെ ഇടപെടൽ ഉണ്ടെന്ന് ആരോപിച്ചാണ് സനൽ ആത്മഹത്യ ചെയ്തത്. പഞ്ചായത്ത് പ്രസിഡന്റ് ആയ സുരേന്ദ്രനെതിരെ തിരഞ്ഞെടുപ്പിൽ വിമതനായി സനൽ മത്സരിച്ചിരുന്നു. ഇതിന്റെ വൈരാഗ്യം തീർക്കാൻ പ്രസിഡന്റ് മനഃപൂർവം വൈദ്യുതി വിച്ഛേദിക്കുകയായിരുന്നു എന്നാണ് ആരോപണം. ബുധനാഴ്ച രാവിലെ ആണ് സനൽ മരിച്ചത്.

Share
Loading..