News

Share

മാന്നാർ കേസ്; അന്വേഷണത്തിൽ പുതിയ വഴിത്തിരിവ്

മാന്നാർ കേസ്; അന്വേഷണത്തിൽ പുതിയ വഴിത്തിരിവ്

മാന്നാർ: മാന്നാറിൽ യുവതിയെ തട്ടിക്കൊണ്ട് പോയ കേസ് പുതിയ വഴിത്തിരിവ്. കേസിൽ ഒരാളെ പോലീസ് പിടികൂടി. മാന്നാർ കുരട്ടിശ്ശേരി പീറ്റർ ജേക്കബിനെയാണ് പോലീസ് പിടികൂടിയത്. കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് കേസിന് ആസ്പദമായ സംഭവം. മാന്നാർ വിസ്മയ വിലാസത്തിൽ ബിനോയിയുടെ ഭാര്യ ബിന്ദുവിനെ ഒരു സംഘം വീടാക്രമിച്ച് തട്ടിക്കൊണ്ട് പോകുകയായിരുന്നു. തുടർന്ന് പോലീസ് അന്വേഷണം ഭയപ്പെട്ട് പാലക്കാട് വടക്കാഞ്ചേരിയിൽ ഉപേക്ഷിച്ചു. സംഭവത്തിന് പിന്നിൽ സ്വർണക്കടത്ത് സംഘം ആണെന്ന് ബിന്ദു മൊഴി നൽകി. ദുബായിൽ വെച്ച് ഒരാൾ തനിക്ക് ഒരു പൊതി തന്നുവെന്നും എന്നാൽ സ്വർണമാണെന്ന് തിരിച്ചറിഞ്ഞതോടെ ഉപേക്ഷിച്ചു എന്നും ബിന്ദുവിന്റെ മൊഴിയിൽ പറയുന്നു. സ്വർണം തിരികെ നൽകിയില്ലെങ്കിൽ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും ബിന്ദു പറയുന്നു. തട്ടിക്കൊണ്ട് പോയ സംഘത്തിലെ നാല് പേരെ തിരിച്ചറിയാം എന്നും ബിന്ദു അവകാശപ്പെട്ടു.

Latest News

Loading..