News

കുതിപ്പ് തുടർന്ന് ഇന്ധനവില

കുതിപ്പ് തുടർന്ന് ഇന്ധനവില

തിരുവനന്തപുരം: ഇന്ധനവിലയിലെ കുതിപ്പ് വീണ്ടും തുടരുന്നു. പെട്രോളിന് ലിറ്ററിന് 28 പൈസയും ഡീസലിന് 25 പൈസയുമാണ് വർധിച്ചത്. ഇന്നത്തെ വർധനവോടെ തിരുവനന്തപുരത്ത് ഇന്ധനവില പെട്രോൾ ലിറ്ററിന് 93 രൂപയും ഡീസൽ ലിറ്ററിന് 87.60 രൂപയുമായി വർധിച്ചു. കഴിഞ്ഞ രണ്ട് ആഴ്ചകളിൽ രണ്ട് ദിവസങ്ങളിൽ ഒഴികെ ബാക്കി എല്ലാ ദിവസങ്ങളിലും ഇന്ധനവില വർധിച്ചിരുന്നു. ഈ മാസം ഇത് വരെ ഡീസലിന് 4.50 രൂപയും പെട്രോളിന് 4.92 പൈസയും വർധിച്ചു.

ഇന്ധനവിലയിൽ ഉണ്ടാകുന്ന വർധനവിനെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രക്ഷോഭം രൂക്ഷമായി.

Share
Loading..