News

രാജ്യസഭയിൽ ഭൂരിപക്ഷത്തിലേക്ക് കുതിച്ച് എൻഡിഎ

രാജ്യസഭയിൽ ഭൂരിപക്ഷത്തിലേക്ക് കുതിച്ച് എൻഡിഎ

ദില്ലി: ലോക്സഭയ്ക്ക് പിന്നാലെ രാജ്യസഭയിലും എൻഡിഎ ഭൂരിപക്ഷത്തിലേക്ക് നീങ്ങുന്നു. ഗുജറാത്ത്, അസ്സം സംസ്ഥാനങ്ങളിൽ രാജ്യസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ എൻഡിഎയ്ക്ക് എതിരില്ല. ഇതോടെ ബിജെപിയ്ക്ക് രാജ്യസഭയിൽ 95 സീറ്റുകൾ ലഭിക്കും. നിലവിൽ കോൺഗ്രസിന് 36 സീറ്റുകൾ മാത്രമാണ് രാജ്യസഭയിൽ ഉള്ളത്. കൂടാതെ ബിജെപിയ്ക്ക് പിന്തുണ നൽകുന്ന കക്ഷികളെ കൂടി കൂട്ടുമ്പോൾ ഭൂരിപക്ഷം 138 ആയി ഉയരും. നിലവിൽ 238 ആണ് രാജ്യസഭയിൽ അംഗസംഖ്യ.

എന്നാൽ ഗുജറാത്തിൽ രണ്ട് തവണയായി തിരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ചത് കോൺഗ്രസിന് വിനയായി. ഒരുമിച്ചായിരുന്നു തിരഞ്ഞെടുപ്പ് എങ്കിൽ ഒരു സീറ്റിൽ കോൺഗ്രസ് സ്ഥാനാർത്ഥിയെ വിജയിപ്പിക്കാൻ സാധിക്കുമായിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരെ നിയമസഹായം തേടുമെന്ന് ഗുജറാത്ത് പിസിസി പ്രസിഡന്റ് അറിയിച്ചു.

Share
Loading..