News

കോവളത്ത് സിപിഎമ്മിൽ നിന്ന് ഘർ വാപ്പസി

കോവളത്ത് സിപിഎമ്മിൽ നിന്ന് ഘർ വാപ്പസി

തിരുവനന്തപുരം: കോവളത്ത് രണ്ട് ബ്രാഞ്ച് കമ്മിറ്റികൾ പൂർണമായും ബിജെപിയിൽ ചേർന്നു. വിഴിഞ്ഞത്തിന് സമീപം നെല്ലിക്കുന്ന്, പനവിള എന്നീ ബ്രാഞ്ച് കമ്മിറ്റികളിലെ പ്രവർത്തകരും നേതാക്കളുമാണ് പൂർണമായും ബിജെപിയിൽ ചേർന്നത്. സിപിഎമ്മിന്റെ ബ്രാഞ്ച് കമ്മിറ്റി ഓഫീസുകൾ ബിജെപി കാര്യാലയമായി പ്രവർത്തിക്കുമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് വി വി രാജേഷ് അറിയിച്ചു. മുൻ വിഴിഞ്ഞം പഞ്ചായത്ത് പ്രസിഡന്റ് മുക്കോല പ്രഭാകരൻ ഉൾപ്പെടെ 86 പ്രവർത്തകർ ആണ് ബിജെപിയിൽ ചേർന്നത്. ഇവർക്ക് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി ബിജെപി അംഗത്വം നൽകി. ബിജെപിയുടെ വിവിധ നേതാക്കൾ പാർട്ടി വിട്ടു വന്ന സിപിഎം പ്രവർത്തകരെ ബിജെപിയിലേക്ക് സ്വാഗതം ചെയ്തു.

എന്നാൽ സിപിഎമ്മിന് ഈ പ്രദേശത്ത് പാർട്ടി ഓഫീസുകൾ ഇല്ലെന്നും നിലവിൽ ബിജെപിയിൽ ചേർന്നവരെ അച്ചടക്ക ലംഘനത്തിന് പാർട്ടി പുറത്താക്കിയതാണെന്നും സിപിഎം പ്രസ്താവന ഇറക്കി.

Share
Loading..