News

സെപ്റ്റംബർ 14 മുതൽ 6 പേരിൽ കൂടുതലുള്ള സ്വമൂഹ്യ സമ്മേളനങ്ങളും ഒത്തു ചേരലുകളും നിരോധിച്ചു

സെപ്റ്റംബർ 14 മുതൽ 6 പേരിൽ കൂടുതലുള്ള സ്വമൂഹ്യ സമ്മേളനങ്ങളും  ഒത്തു ചേരലുകളും നിരോധിച്ചു
കൊറോണ വൈറസ്: സെപ്റ്റംബർ 14 മുതൽ 6 പേരിൽ കൂടുതലുള്ള സ്വമൂഹ്യ സമ്മേളനങ്ങളും ഇവന്റുകളും ഒത്തു ചേരലുകളും ഇംഗ്ലണ്ടിൽ നിരോധിച്ചു കൊറോണ വൈറസ് കേസുകൾ കുത്തനെ ഉയരുന്നതിനിടയിൽ തിങ്കളാഴ്ച മുതൽ ആറിലധികം ആളുകളുടെ സാമൂഹിക സമ്മേളനങ്ങൾ ഇംഗ്ലണ്ടിൽ നിയമവിരുദ്ധമായിരിക്കും. നിയമപരമായ ഈ മാറ്റം വലിയ ഗ്രൂപ്പുകൾ ഒത്തുകൂടുന്നത് നിരോധിക്കുമെന്ന് സർക്കാർ അറിയിച്ചു. എന്നാൽ ഇത് സ്കൂളുകൾ, ജോലിസ്ഥലങ്ങൾ അല്ലെങ്കിൽ കോവിഡ്-സുരക്ഷിത വിവാഹങ്ങൾ, ശവസംസ്കാരങ്ങൾ, സംഘടിത ടീം സ്പോർട്സ് എന്നിവയ്ക്ക് ബാധകമല്ല. നിയമം ലംഘിച്ചാൽ 100 ​​പൗണ്ട് പിഴ ഈടാക്കും. ഒന്നിൽ കൂടുതൽ ഒഫെൻസ് വരുത്തിയാൽ ഓരോ കുറ്റത്തിനും ഇരട്ടി പിഴയൊടുകൂടി പരമാവധി 3,200 പൗണ്ട് വരെ പിഴയടക്കേണ്ടിവരും. സെപ്റ്റംബർ 14 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ നിയമങ്ങൾക്ക് ചില ഇളവുകൾ ഉണ്ടായിരിക്കും. ആര് പേരിൽ കൂടുതലുള്ള വീടുകൾക്കും സപ്പോർട്ട് ബബിളുകൾക്കും ഇത് ബാധകമല്ല. നേരത്തെ വിവിധ വീടുകളിൽ നിന്ന് ആറ് പേർ വരെ ഒത്തുചേരൽ അനുവദിച്ചിരുന്നു, കൂടാതെ രണ്ടു വീടുകളിൽ നിന്നുള്ള ആളുകൾക്ക് വീടിനുള്ളിലോ, പുറത്തോ ഒത്തുചേരുന്നതിനും തടസം ഉണ്ടായിരുന്നില്ല. സാമൂഹിക ഒത്തുചേരലുകൾ പരമാവധി 30 പേർ വരെ അനുവദിച്ചിരുന്നു.
Share
Loading..