News

കര്‍ഷകസമരത്തിന് പിന്തുണയേകി ട്രൂഡോ

റിഷാൻ നജീബ്   | International Desk | Garshom TV

 

ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷകരുടെ സമരത്തിന്‌ പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. ഇന്ത്യയിലെ നിലവിലെ സാഹചര്യം ആശങ്കപ്പെടുത്തുന്നതാണെന്നും കർഷകരുടെ അവകാശങ്ങൾക്കൊപ്പം നിലകൊള്ളുന്നുവെന്നും ട്രൂഡോ പറഞ്ഞു. ഗുരു നാനാക്കിന്‍റെ 551ാമത്തെ ജന്മടിനത്തോടനുബന്ധിച്ച് നടത്തിയ ഒരു ഓണ്‍ലൈന്‍ പരിപാടിക്കിടയിലാണ് ട്രൂഡോ തന്‍റെ പ്രസ്താവന നടത്തിയത്

ഇന്ത്യയില്‍ നിന്ന് വരുന്ന കര്‍ഷക സമരത്തെ പറ്റിയുള്ളറിപ്പോര്‍ട്ടുകളില്‍ ആശങ്കയുണ്ട്. കുടുംബത്തെയും സുഹൃത്തുക്കളെയും കുറിച്ച് നമ്മളെല്ലാവരും ആശങ്കപ്പെടുന്നുണ്ട്. ഇപ്പോഴത്തെ സ്ഥിതിയില്‍ ആശങ്കയുണ്ട്. എനിക്കറിയില്ല, നിങ്ങളില്‍ പലര്‍ക്കും അതൊരു യാഥാര്‍ത്ഥ്യമായി തോന്നുന്നുണ്ടോയെന്ന്. സമാധാനപരമായ പ്രതിഷേധത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കാൻ കാനഡ എല്ലായ്പ്പോഴും കൂടെഉണ്ടായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോക നേതാക്കളില്‍ കര്‍ഷക സമരത്തെക്കുറിച്ച് ആദ്യമായി പ്രതികരിക്കുന്ന ലോകനേതാവാണ്‌ ജസ്റ്റിന്‍ ട്രൂഡോ. ഇന്ത്യയിലെ കർഷകരുടെ പ്രശ്നം അന്താരാഷ്‌ട്ര തലത്തിലും ചർച്ചയാകുന്നു എന്നതിന്റെ സൂചനയാണ് ട്രൂഡോയുടെ ഈ പ്രസ്താവന.

Share
Loading..