വിദേശ താരത്തിന് കരാറിൽ പറഞ്ഞ തുക നൽകിയില്ല.കേരള ബ്ലാസ്റ്റേഴ്സിന് ട്രാൻസ്ഫർ വിലക്ക് ഏർപ്പെടുത്തി ഫിഫ.

കേരളത്തിന്റെ സ്വന്തം ഐഎസ്എൽ ടീം കേരള ബ്ലാസ്റ്റേഴ്സിന് ട്രാൻസ്ഫർ ബാൻ ഏർപ്പെടുത്തി ആഗോള ഫുട്ബോൾ സംഘടനയായ ഫിഫാ. ലഭിക്കുന്ന റിപ്പോർട്ടുകൾ അനുസരിച്ച് കേരള ടീമിന് ട്രാൻസ്ഫർ ബാനുമായി ബന്ധപ്പെട്ട് ഫിഫയുടെ ഭാഗത്ത് നിന്ന് കത്ത് ലഭിച്ചു.
താരങ്ങളുടെ ട്രാൻസ്ഫർ സംബന്ധിച്ച പണമിടപാടിലുണ്ടായ പരാതിയെ തുടർന്നാണ് ഫിഫാ ട്രാൻസ്ഫർ വിലക്ക് ഏർപ്പെടുത്താൻ തീരുമാനം എടുത്തിരിക്കുന്നത്. ബ്ലാസ്റ്റേഴ്സിന് മാത്രമല്ല മറ്റൊരു ഇന്ത്യൻ ക്ലബായ ഈസ്റ്റ് ബംഗാളിനും താര കൈമാറ്റത്തിന് ആഗോള ഫുട്ബോൾ സംഘടന വിലക്കേർപ്പെടുത്തും.
മുൻ കേരള ബ്ലാസ്റ്റേഴ്സ് സ്ലൊവേനിയൻ താരം മറ്റേജ് പൊപ്ലാനിക്കിന്റെയും നിലവിൽ താരം കളിക്കുന്ന സ്കോട്ടിഷ് ക്ലബ് ലിവിസ്റ്റൺ എഫ്സിയുടെ പരാതിയിലാണ് ഫിഫാ ഈ തീരുമാനം എടുത്തിയിരിക്കുന്നത്. ഈ പരാതിയിൽ ജൂൺ ആദ്യം തന്നെ ഫിഫയും എഐഎഫ്എഫും ക്ലബിനെതിരെ നടപടി സ്വീകരിക്കാൻ ഒരുങ്ങിയെന്നാണ് വിവിധ വൃത്തങ്ങൾ അറിയിക്കുന്നത്. ജോണി എ കോസ്റ്റയുടെ പരാതിയിലാണ് ഈസ്റ്റ് ബംഗാളിനെതിരെ ഫിഫ ട്രാൻസ്ഫർ ബാൻ ഏർപ്പെടുത്താൻ പോകുന്നത്.
2018-2020 സീസണിൽ കേരളത്തിന്റെ വിദേശ താരങ്ങളിൽ ഒരാളായിരുന്ന സ്ലോവേനിയൻ താരം മറ്റേജ് പൊപ്ലാനിക്കിന് ക്ലബ് ഇതുവരെ കരാറിൽ പറഞ്ഞിരിക്കുന്ന മുഴുവൻ തുകയും നൽകിട്ടില്ല. ഇതെ തുടർന്ന് താരവും താരത്തിന്റെ നിലവിലെ ക്ലബും ചേർന്ന് ഫിഫയെ സമീപിക്കുകയായിരുന്നു. ഫിഫാ കമ്മിറ്റി കൂടി കേരള ടീമിന്റെ മാനേജ്മെന്റിന്റെ ഭാഗത്താണ് തെറ്റ് എന്ന് കണ്ടെത്തി. അതെ തുടർന്നാണ് ബാൻ ഏർപ്പെടുത്തുന്നത്.
എന്നാൽ ഇത് വലിയ ഒരു പ്രശ്നമല്ല. പൊപ്ലാനിക്കിന് നൽകാനുള്ള തുക ക്ലബ് വീട്ടി കഴിഞ്ഞാൽ നാളെ മുതൽ തുറക്കുന്ന ട്രാൻസ്ഫർ വിൻഡോയിൽ ബ്ലാസ്റ്റേഴ്സിന് പങ്കെടുക്കാൻ സാധിക്കും. നിലവിൽ മഞ്ഞപ്പടയുടെ വിവിധ ഗ്രൂപ്പുകളുടെ ഭാഗത്ത് നിന്ന് ലഭിക്കുന്ന സൂചന പ്രകാരം ബ്ലാസ്റ്റേഴ്സ് ബാൻ ഒഴിവാക്കാനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞു. എന്നാൽ ഇതുവരെ ഫിഫായുടെയും കേരള ബ്ലസ്റ്റേഴ്സിന്റെയും ഭാഗത്ത് നിന്ന് ഔദ്യോഗികമായി പ്രസ്താവന ഉണ്ടായിട്ടില്ല.