കാളിദാസ് ജയറാമിന്റെ പുതിയ ചിത്രം.സംവിധാനം ഉദയനിധി സ്റ്റാലിന്റെ ഭാര്യ.

കാളിദാസ് ജയറാമിന്റെ പുതിയ തമിഴ് ചിത്രം വരുന്നു. ഉദയനിധി സ്റ്റാലിന്റെ ഭാര്യയും സംവിധായികയുമായ കൃതിക സ്റ്റാലിനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കൃതിക തന്റെ ട്വിറ്റർ അക്കൗണ്ടിലൂടേയാണ് ചിത്രം അനൗൺസ് ചെയ്‌തത്. യാത്രയെ പ്രമേയമാക്കിയുള്ള ചിത്രമായിരിക്കുമെന്നും അറിയിച്ചിട്ടുണ്ട്. ചിത്രത്തിൽ നായികയായി എത്തുന്നത് താനിയ രവിചന്ദ്രനാണ്.
ചിത്രത്തിന് ഇനിയും പേര് നൽകിയിട്ടില്ല. മറ്റാരൊക്കെ ഉണ്ടാകുമെന്ന് ഇനിയും വ്യക്തമാക്കിയിട്ടില്ല. ക്രൂവിൽ ആരൊക്കെയുണ്ടകുമെന്നും സംവിധയിക അറിയിച്ചിട്ടില്ല. കൃതികയുടെ മൂന്നാമത്തെ ചിത്രമാണ് ഇപ്പോൾ അനൗൺസ് ചെയ്തിരിക്കുന്നത്.
കൃതിക ആദ്യമായി സംവിധാനം ചെയ്തത് ചിത്രം, ശിവയും പ്രിയ ആനന്ദും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ 'വണക്കം ചെന്നൈ' ആയിരുന്നു.രണ്ടാമത്തെ ചിത്രമായിരുന്ന 'കാലി'ക്ക് ബോക്സ് ഓഫീസിൽ വിജയം നേടാനായില്ല.
ട്വിറ്ററിന്റെ പുതിയ ഓഡിയോ മാത്രം ഉള്ള ഫീച്ചറായ സ്പേസിസിലാണ് കൃതിക തന്റെ ചിത്രം ലോഞ്ച് ചെയ്‌തത്. ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത് റിച്ചാർഡ് എം നാഥാൻ ആയിരിക്കുമെന്നും കൃതിക അറിയിച്ചിട്ടുണ്ട്. റൈസ് ഈസ്റ്റ് എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ പെന്റല സാഗറാണ് ചിത്രം നിർമ്മിക്കുന്നത്.