2.43 കോടി രൂപയുടെ എസ് യു വി അവതരിപ്പിച്ച് മെഴ്‌സിഡസ് ബെൻസ്.

കഴിഞ്ഞ മാസമാണ് മെഴ്‌സിഡിസ് ബെൻസ് ജിഎൽഎ പുറത്തിറക്കിയയത്. ഇതിന് ശേഷം ശേഷം ജർമ്മൻ കാർ നിർമാതാക്കളായ മെഴ്‌സിഡസ് ബെൻസ് ഇന്ത്യ പുതിയ മെയ്ബാക്ക് ജിഎൽഎസ് 600 4 മാറ്റിക് 2.43 കോടി രൂപയ്ക്ക് (എക്സ്-ഷോറൂം, ഇന്ത്യ) അവതരിപ്പിച്ചിരിക്കുകയാണ്.
മെഴ്‌സിഡസ്-മെയ്ബാക്ക് എസ്-ക്ലാസിന് ശേഷം മെഴ്‌സിഡസ്-മെയ്ബാക്ക് ഇന്ത്യ പോർട്ട്‌ഫോളിയോയിലെ രണ്ടാമത്തെ ഉൽപ്പന്നമാണ് മെഴ്‌സിഡസ്-മെയ്ബാക്ക് ജിഎൽഎസ്.
2019 ൽ അവതരിപ്പിച്ച മെഴ്‌സിഡസ്-മേബാക്ക് ജിഎൽഎസ് 600 4 മാറ്റിക്, എസ്-ക്ലാസിനൊപ്പം മെഴ്‌സിഡസ്-മേബാക്ക് പോർട്ട്‌ഫോളിയോയ്ക്ക് അനുബന്ധമായി സൗകര്യവും സാങ്കേതികവിദ്യയും ആഢംബരവും സംയോജിപ്പിക്കും.
ജിഎൽഎസിന്റെ ബോഡി ഡിസൈനും സാങ്കേതിക അടിത്തറയും, വിശാലമായ ഇന്റീരിയർ, 5 യാത്രക്കാർക്കുള്ള സീറ്റ്, പൂർണ്ണമായും സജീവമായ സസ്‌പെൻഷൻ, പിന്നിലെ യാത്രക്കാർക്കായി സമർപ്പിത മെയ്ബാക്ക് ഡ്രൈവ് പ്രോഗ്രാം, 48 വോൾട്ട് ഇക്യുവിനൊപ്പം വി 8 എഞ്ചിൻ എന്നിവ ഉൾക്കൊള്ളുന്നതാണ് 2021 മേബാക്ക് ജിഎൽഎസ് ബൂസ്റ്റ്.