News

Share

ശുഭ സൂചന നൽകി ഇന്ത്യയിൽ ഇന്നും ഒരു ലക്ഷത്തില്‍ താഴെ പ്രതിദിന കൊവിഡ് കേസുകള്‍. രാജ്യം കോവിഡിനെ അതിജീവിക്കുന്നതായി കണക്കുകളിൽ സൂചന.

ശുഭ സൂചന നൽകി ഇന്ത്യയിൽ ഇന്നും  ഒരു ലക്ഷത്തില്‍ താഴെ പ്രതിദിന കൊവിഡ് കേസുകള്‍. രാജ്യം കോവിഡിനെ അതിജീവിക്കുന്നതായി കണക്കുകളിൽ സൂചന.

ഇരുപത്തിനാല് മണിക്കൂറിനിടെ ഇന്ത്യയിൽ സ്ഥിരീകരിച്ചത് 92598 കൊവിഡ് കേസുകളാണ്. സമീപകാല ചരിത്രത്തിൽ തുടർച്ചയായി രണ്ടാം ദിവസമാണ് കൊവിഡ് കേസുകളുടെ എണ്ണം ഒരു ലക്ഷത്തിൽ താഴെ റിപ്പോര്ട്ട് ചെയ്യുന്നത്. 2219 കൊവിഡ് മരണങ്ങളും ഇന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടു. അതേസമയം ആകെ മരണ സംഖ്യ 3.5 ലക്ഷം കടന്നു.

ആശ്വാസവാർത്തയായി രോഗമുക്തി നിരക്കും വർധിച്ചിട്ടുണ്ട് 94.5% ശതമാനമാണ് പ്രതിദിന രോഗമുക്തി നിരക്ക്. കഴിഞ്ഞ ദിവസം 86000ൽ പരം കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. മരണ നിരക്കിലും ചെറിയ കുറവ് രേഖപ്പെടുത്തി.

കൊവിഡ് കേസുകളിൽ കുറവ് രേഖപ്പെടുത്തുമ്പോൾ ജാഗ്രത കൈവിടരുതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.. ജാഗ്രത കുറഞ്ഞാൽ രോഗ വ്യാപനം വീണ്ടും വർധിക്കുമെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.

 

Latest News

Loading..