അന്താരാഷ്ട്ര പണം കൈമാറ്റ സേവനം 'വൈസ്' ഇന്ത്യയിലും എത്തി.

അന്താരാഷ്ട്രതലത്തില്‍ പണം കൈകാര്യം ചെയ്യുന്നതിനുള്ള ഏറ്റവും മികച്ച മാര്‍ഗങ്ങള്‍ ലഭ്യമാക്കുന്ന ആഗോള സാങ്കേതിക കമ്പനിയായ വൈസ് ഇന്ത്യയില്‍ നിന്ന് കുറഞ്ഞ ചെലവിലും വേഗത്തിലുമുള്ള അന്താരാഷ്ട്ര പണ കൈമാറ്റങ്ങള്‍ ആരംഭിച്ചു.
ഇതോടെ ഇന്ത്യാക്കാര്‍ക്ക് രാജ്യത്ത് നിന്ന് യു.കെ, യു.എസ്, സിംഗപ്പൂര്‍, മലേഷ്യ, യുഎഇ, യുറോ സോണിലെ രാജ്യങ്ങള്‍ ഉള്‍പ്പെടെ ആഗോളതലത്തില്‍ 44 രാജ്യങ്ങളിലേക്ക് പണം അയക്കാന്‍ കഴിയും. ആന്‍ഡ്രോയിഡ് ,ഐഒഎസ് , വെബ് എന്നിവയില്‍ എല്ലാം ഈ സേവനം ലഭ്യമാണ്.
സവിശേഷതകള്‍: ബാങ്കുകളുമായും പേപാല്‍ പോലുള്ള മറ്റ് ദാതാക്കളുമായി താരതമ്യം ചെയ്യുമ്പോള്‍ ശരാശരി രണ്ട് മടങ്ങ് ചെലവ് കുറഞ്ഞതാണെന്നു ഗവേഷണ സ്ഥാപനമായ ആന്‍ഡേഴ്‌സണ്‍ കണ്‍സല്‍ട്ടിംഗ് നടത്തിയ വിശകലനം ചൂണ്ടിക്കാണിക്കുന്നു.
ആഗോളതലത്തിലെ കൈമാറ്റങ്ങളില്‍ 38 ശതമാനം തല്‍ക്ഷണം (20 സെക്കന്റിനുള്ളില്‍ )പൂര്‍ത്തിയാക്കാനാകും. ഉപയോക്താക്കള്‍ക്ക് വീട്ടില്‍ നിന്ന് ഇറങ്ങേണ്ടതില്ല. പരിശോധിച്ചുറപ്പിക്കല്‍ മുതല്‍ കൈമാറ്റങ്ങള്‍ തുടങ്ങിയവ സജ്ജീകരിക്കുന്നതു വരെയുള്ളവ 100 ശതമാനം ഓണ്‍ ലൈനില്‍ നടത്താം. ഈ സേവനം മധ്യവിപണി വിനിമയ നിരക്ക് ഉപയോഗിക്കുന്നതിനാല്‍ ഏറെ സുതാര്യവുമാണ്.
നിലവില്‍ യുഎസിലേക്ക് 50,000 രൂപ അയക്കുന്നതിന് വൈസില്‍ വെറും 1,038 രുപയാണ് എന്നാല്‍ ബാങ്കുകളില്‍ ശരാശരി 1909 രൂപയാകും.
അമേരിക്കയിലെ ഗൂഗിള്‍ പേ ഉപയോക്താക്കള്‍ക്ക് ഇന്ത്യയിലെ ഗൂഗിള്‍ പേ ഉപയോക്താക്കളിലേക്ക് ഇന്ത്യന്‍ രുപ അയക്കുന്നതിനുള്ള സൗകര്യ വൈസ് പ്രാപ്തമാക്കിയിട്ടുണ്ട്. മറ്റ് രാജ്യങ്ങളിലും ഇത് സാധ്യമാക്കും. ആഗോള സേവനമെന്ന നിലയില്‍ വൈസിന് ഒരു ലക്ഷത്തിലധികം അവലോകനങ്ങളില്‍ നിന്ന് അഞ്ചില്‍ 4.6 റേറ്റിങ് ലഭിച്ചിട്ടുണ്ടെന്ന് വൈസിലെ മിഡില്‍ ഈസ്റ്റ് വിപുലീകരണ മേധാവി വെങ്കടേഷ് സാഹ പറഞ്ഞു..