പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിലെത്തിച്ച് തപസി പന്നു ചിത്രം ഹസീൻ ദിൽറുബയുടെ ടീസർ.

തപ്‌സി പന്നു കേന്ദ്ര കഥാപാത്രമായി എത്തുന്ന ഹസീൻ ദിൽറുബയുടെ ടീസർ റിലീസ് ചെയ്‌തു. പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ എത്തിച്ചിരിക്കുകയാണ് ചിത്രത്തിന്റെ ടീസർ. ടീസർ ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. താരം തന്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകളിലൂടെയാണ് ടീസർ പുറത്തുവിട്ടത്.
ചിത്രം നെറ്റ്ഫ്ലിക്സിലാണ് റിലീസ് ചെയ്യുന്നത്. ജൂലൈ 2 നാണ് ചിത്രം റിലീസിനെത്തുന്നത്. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് മലയാളിയായ വിനിൽ മാത്യുവാണ്. ചിത്രത്തിൽ മറ്റൊരു കേന്ദ്ര കഥാപത്രമായി വിക്രാന്ത് മാസ്സയും എത്തുന്നുണ്ട്.
2020 ഒക്ടോബറിൽ തന്നെ ചിത്രീകരണം പൂർത്തിയായ സിനിമയാണ് ഹസീൻ ദിൽറുബ. തപ്‌സി പന്നു തന്നെയാണ് ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായ വിവരം പ്രേക്ഷകരെ അറിയിച്ചത്. ചിത്രത്തിൽ തപ്‌സി, റാണി കശ്യപ് എന്ന കഥാപാത്രമായി ആണ് എത്തുന്നത്.
ചിത്രീകരണം വളരെ പ്രതിസന്ധികളിലൂടെയാണ് കടന്ന് പോയതെന്നും അന്ന് തപ്‌സി പറഞ്ഞിരുന്നു. ചിത്രത്തിന്റെ ചിത്രീകരണം ഹരിദ്വാറിലും മുംബൈയിലുമായി ആണ് പൂർത്തിയാക്കിയത്. ക്രൈം ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രമാണ് ഹസീന ദിൽറുബ.
ഒരു കൊലപാതകവും അതുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന ദുരൂഹതയുമാണ് ചിത്രത്തിന്റെ പ്രമേയം ചിത്രത്തിൽ തപ്‌സി പന്നുവിനെ കൂടാതെ വിക്രാന്ത് മെസ്സേ, ഹർഷവർധൻ റാണെ തുടങ്ങിയവരും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നുണ്ട്. 2020 സെപ്റ്റംബറിൽ തന്നെ റിലീസിനെത്തുമെന്ന് പ്രതീക്ഷിച്ച ചിത്രമാണ് ഹസീന ദിൽറുബ എന്നാൽ കോവിഡ് മഹാമാരി മൂലം നീണ്ട് പോവുകയായിരുന്നു.