News

Share

സംസ്ഥാന ചരക്ക്സേവന നികുതി വകുപ്പിന്റെ പുതിയ ലോഗോയുടെ പ്രകാശനം നാളെ

തിരുവനന്തപുരം : സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിന്റെ  പ്രവർത്തനങ്ങൾ കൂടുതൽ ജനകീയവും , സുതാര്യവും ആകുന്നതിന്റെ ഭാഗമായി നികുതി വകുപ്പ്  പുതിയ ലോഗോയും , ടാഗ്‌ലൈനും പുറത്തിറക്കുന്നു.

 

മെയ് 16 ന് രാവിലെ 11 ന് സംസ്ഥാന സെക്രട്ടേറിയറ്റ് പി .ആർ .ഡി ഹാളിൽ നടക്കുന്ന ചടങ്ങിൽ സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ ലോഗോയുടെയും, ടാഗ് ലൈനിന്റെയും പ്രകാശനം നിർവ്വഹിക്കും. ചടങ്ങിൽ അഡീഷണൽ ചീഫ് സെക്രട്ടറി രാജേഷ് കുമാർ സിംഗ് ഐ.എ.എസ് , സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് കമ്മീഷണർ ഡോ.രത്തൻ കേൽക്കർ.ഐ.എ.എസ്, സ്പെഷ്യൽ  കമ്മീഷണർ ഡോ.വീണ .എൻ മാധവൻ. ഐ.എ.എസ്,   അഡീഷണൽ കമ്മീഷണർ എബ്രഹാം റെൻ .എസ് .ഐ.ആർ. എസ്. എന്നിവർ പങ്കെടുക്കും.

Latest News

Loading..