News

Share

ഫറോക്ക് റെയില്‍ പാലത്തില്‍ നിന്ന് തീവണ്ടി തട്ടി പുഴയില്‍ വീണ് വിദ്യാര്‍ത്ഥിനി മരിച്ചു

മറ്റൊരു വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റു. പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി കരുവന്‍ തുരുത്തി സ്വദേശി നഫയാണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന പെരിങ്ങാവ് സ്വദേശി ഇഷാമിനെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇഷാമിന് കൈക്കും കാലിനുമാണ് പരിക്ക്. പരിക്ക് ഗുരുതരമല്ല. കോയമ്പത്തൂർ-മംഗലാപുരം പാസഞ്ചര്‍ തീവണ്ടിയാണ് തട്ടിയത്. ഉച്ചക്ക് 12:45 ഓടെയായിരുന്നു സംഭവം.സെൽഫി എടുക്കുന്നതിനിടെ ആണ് അപകടമുണ്ടായതെന്ന് റിപ്പോർട്ടുണ്ട്.

Latest News

Loading..