നടൻ മോഹൻലാലിന് ഇ ഡി നോട്ടീസ് അയച്ചു; മോൺസൺ മാവുങ്കല്‍ കേസിൽ ചോദ്യം ചെയ്യാൻ ഹാജരാകണം.
കോടികളുടെ പുരാവസ്തു തട്ടിപ്പ് നടത്തിയ മോന്‍സണ്‍ മാവുങ്കലിന് എതിരെയുളള കേസില്‍ നടന്‍ മോഹന്‍ലാലിനെ ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്.
ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് മോഹന്‍ലാലിന് ഇഡി നോട്ടീസ് അയച്ചു.
കൊച്ചിയിലെ ഇഡിയുടെ ഓഫീസിലാണ് ഹാജരാവേണ്ടത്. എന്നാല്‍ മോന്‍സണ്‍ കേസ് കൂടാതെ മറ്റൊരു കേസിലും മോഹന്‍ലാലിന്‍റെ മൊഴിയെടുക്കും എന്നാണ് സൂചന.
ഇത് ഏത് കേസാണ് എന്നത് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല.