News

Share

ചാക്കോച്ചൻ ചലഞ്ചുമായി കുഞ്ചാക്കോ ബോബൻ. ഏറ്റെടുത്ത് ആരാധകർ.

ചാക്കോച്ചൻ ചലഞ്ചുമായി കുഞ്ചാക്കോ ബോബൻ. ഏറ്റെടുത്ത് ആരാധകർ.

 

കൊവി‍ഡ് രണ്ടാം തരംഗം രാജ്യത്ത് രൂക്ഷമായിരിക്കുകയാണ്. ഈ ലോക്ക്ഡൗൺ സമയത്തെ മാനസിക സംഘര്‍ഷങ്ങളകറ്റാന്‍ പുതിയ ആശയവുമായി നടന്‍ കുഞ്ചാക്കോ ബോബന്‍ രംഗത്തെത്തിയത് കഴിഞ്ഞ ദിവസമാണ്. ചാക്കോച്ചന്‍ ചലഞ്ച് എന്ന് പേരിട്ടിരിക്കുന്ന വ്യത്യസ്തമായ പദ്ധതി അദ്ദേഹം മുന്നോട്ടുവെയ്ചത്. ഇപ്പോഴിതാ ആദ്യ ദിനത്തിലെ ചലഞ്ച് എന്താണെന്ന് ഫേസ്ബുക്കിൽ കുറിച്ചിരിക്കുകയാണ് അദ്ദേഹം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം.

ഈ മഹാമാരി നമ്മുടെ എല്ലാവരുടെയും സാമ്പത്തിക നിലയെ വല്ലാതെ ബാധിച്ചു കഴിഞ്ഞു എന്നതിൽ ഒരു സംശയുമില്ല. ഗവൺമെന്‍റുകളും എൻജിഒ-കളും പല തരത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ സഹായികുന്നുമുണ്ട്. എന്നാൽ, ചെറിയ രീതിയിൽ ആണെങ്കിൽ പോലും, നമുക്കും നമ്മളെ കൊണ്ട് കഴിയുന്ന വിധത്തിൽ മറ്റുള്ളവരെ സഹായിക്കാനാകും എന്നാണ് എൻ്റെ വിശ്വാസം.

നമ്മളിൽ മിക്കവർക്കും ഈ മോശ സമയത്തിന് ഇരയായ ഒരു സുഹൃത്ത് അല്ലെങ്കിൽ ഒരു കുടുംബാംഗമുണ്ടായേക്കാം. ചാക്കോച്ചൻ ചലഞ്ചിന്‍റെ ആദ്യ ദിവസമായ ഇന്ന് നിങ്ങൾ അവരെ എത്രമാത്രം കെയർ ചെയ്യുന്നുവെന്ന് അവരെ അറിയിക്കാൻ ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു. ഇന്ന് ആരുടെയെങ്കിലും മുഖത്ത് പുഞ്ചിരി വിടർത്താൻ നിങ്ങൾക്ക് കഴിഞ്ഞെങ്കിൽ കമൻ്റ്സിൽ എന്നെ അറിയിക്കുക; അതിനെക്കുറിച്ച് വായിക്കാൻ ഞാൻ ഏറെ ആഗ്രഹിക്കുന്നു.

പിന്തുണ ആവശ്യമാണെന്ന് എനിക്ക് തോന്നിയവരുടെ സാമ്പത്തിക ഭാരം ഒരൽപ്പമെങ്കിലും ലഘൂകരിക്കുന്നതിന് എന്‍റെ ഭാഗത്തു നിന്നുള്ള ചെറിയ സംഭാവനകൾ ഞാൻ നിങ്ങളുമായി പങ്കുവെയ്ക്കുന്നു. ചില സമയങ്ങളിൽ, ഒരു 'മണി ക്രെഡിറ്റഡ്' നോട്ടിഫിക്കേഷന് ഏറെ ആശ്വാസം പകരാൻ സാധിച്ചേക്കാം.

പണ്ട് ആരോ പറഞ്ഞതുപോലെ, "കഷ്ടപ്പെടുന്നവനെ സഹായിക്കാൻ നമുക്ക് ആഴത്തിലുള്ള പോക്കറ്റുകൾ ആവശ്യമില്ല, ആകെ വേണ്ടത് സഹായിക്കാൻ ഉള്ളൊരു മനസ്സ് മാത്രം.", നാളെ മറ്റൊരു ചലഞ്ചുമായി വീണ്ടും കാണാം,  കുഞ്ചാക്കോ ബോബൻ കുറിച്ചിരിക്കുകയാണ്. നിരവധി പേർ തങ്ങൾക്ക് സഹായം ചെയ്യാൻ കഴിഞ്ഞ വിശേഷങ്ങളും സഹായം ആവശ്യപ്പെട്ടുള്ള കുറിപ്പുകളുമൊക്കെയായി കുറിപ്പിന് താഴെ കമന്‍റ് ചെയ്തിട്ടുമുണ്ട്.

Latest News

Loading..