News

Share

ബാറോസ്: മോഹൻലാൽ ചിത്രത്തിന്റെ ചിത്രീകരണ ചെലവ്?

ബാറോസ്: മോഹൻലാൽ ചിത്രത്തിന്റെ ചിത്രീകരണ ചെലവ്?

ഹോളിവുഡ് നിലവാരത്തിൽ ഒരുങ്ങുന്ന'ബറോസ് സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ്. മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണച്ചെലവുകൾ നിര്‍മാതാവ് ആൻറണിപ്പെരുമ്പാവൂര്‍ വെളിപ്പെടുത്തി.

കൊവിഡ് കാലത്ത് സിനിമാ വ്യവസായ രംഗം പ്രതിസന്ധി നേരിടുമ്പോഴും നല്ലൊരു തുകയാണ് സിനിമയുടെ നിത്യേനയുള്ള ചിത്രീകരണത്തിനായി ചെലവഴിക്കുന്നത്.

ഒരു ദിവസം 20 ലക്ഷം രൂപയാണ് നിര്‍മാണ ചെലവെന്നാണ് സൂചന. ഒരു അഭിമുഖത്തിലാണ് ആൻറണി പെരുമ്പാവൂര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ഏകദേശം 100 കോടി രൂപയിലേറെ ചെലവഴിച്ചാണ് ബറോസ് ഒരുങ്ങുന്നതെന്നാണ് സൂചന.

3ഡിയിൽ ഒരുങ്ങുന്ന ചിത്രത്തിന് മരയ്ക്കാറിനേക്കാൾ കുറഞ്ഞ ചിത്രീകരണ ചെലവേ വരൂ എന്നാണ് പ്രതീക്ഷിക്കുന്നത്. മാര്‍ച്ചിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചതെങ്കിലും കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സിനിമാ ഷൂട്ടിങ് നിര്‍ത്തി വെച്ചിരുന്നു.

ലോക്ക്ഡൗൺ കാലത്ത് പ്രതിസന്ധിയിലാണ് പൊതുവേ സിനിമാ വ്യവസായ രംഗം. രാജ്യത്ത് തിയറ്റര്‍ ഉടമകൾക്ക് മാത്രം 1100 കോടി രൂപയിലേറെയാണ് നഷ്ടം. സിനിമാശാലകൾ പ്രവര്‍ത്തിപ്പിക്കാത്തതും പുതിയ സിനിമകൾ കുറഞ്ഞതുമാണ് പ്രധാനമായും നഷ്ടമുണ്ടാക്കുന്നത്.

Latest News

Loading..