ഫോണിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; ടിക്ടോക് താരം അമ്പിളി അറസ്റ്റിൽ.

ഫോണിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ ടിക്ടോക് താരം അറസ്റ്റിൽ. വടക്കാഞ്ചേരി കുമ്പളങ്ങാട്ട് പള്ളിയത്ത് പറമ്പിൽ വിഘ്നേഷ് കൃഷ്ണയാണ് (അമ്പിളി -19) പിടിയിലായത്. വിവാഹ വാഗ്ദാനം നൽകി പ്രതി പെൺകുട്ടിയെ ബൈക്കിൽ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായി പൊലീസ് പറഞ്ഞു.
പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രി പരിസരത്ത് നിന്നാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്.
ടിക് ടോക്കിൽ സജീവമായിരുന്ന പ്രതി ആപ്പ് നിരോധിച്ചതോടെ ഇൻസ്റ്റാഗ്രാം റീൽസിലും നിറഞ്ഞ് നിന്നിരുന്നു. യൂട്യൂബറായ അർജ്യൂവിന്റെ റോസ്റ്റിങ് വിഡിയോയിലൂടെയാണ് വിഘ്നേഷ് പ്രശസ്തനായത്. പോക്സോ കേസ് ചുമത്തി അറസ്റ്റ് ചെയ്ത പ്രതിയെ റിമാൻഡ് ചെയ്തു.