News

Share

‘കർഷകനാം കോടീശ്വരനെ സത്യത്തിൽ ആരും തിരിച്ചറിഞ്ഞില്ല’, ഗേറ്റ്സിന് 269,000 ഏക്കർ കൃഷിസ്ഥലമുണ്ടെന്ന് റിപ്പോർട്ട്.

‘കർഷകനാം കോടീശ്വരനെ സത്യത്തിൽ ആരും തിരിച്ചറിഞ്ഞില്ല’, ഗേറ്റ്സിന് 269,000 ഏക്കർ കൃഷിസ്ഥലമുണ്ടെന്ന് റിപ്പോർട്ട്.

ലോകത്തിലെ ഏറ്റവും വലിയ സോഫ്റ്റ്‌വെയർ കച്ചവടക്കാരൻ, കോടീശ്വരൻ, കാരുണ്യ പ്രവർത്തകൻ എന്നീ പേരുകളിലാണ് ബിൽഗേറ്റ്സ് അറിയപ്പെട്ടിരുന്നത്. എന്നാൽ, ഇതേ ബിൽഗേറ്റ്സ് അമേരിക്കയിലെ ഏറ്റവും വലിയ കർഷകനാണെന്നും പുതിയ റിപ്പോർട്ട് വന്നിരിക്കുന്നു. അദ്ദേഹത്തിനു അമേരിക്കയിലെ വിവിധ സ്റ്റേറ്റുകളിലായി 269,000 ഏക്കർ കൃഷിസ്ഥലം ഉണ്ടെന്നാണ് കണ്ടെത്തൽ. ഇവിടെ ഉരുളക്കിഴങ്ങും കാരറ്റുമാണ് പ്രധാനമായും കൃഷി ചെയ്യുന്നത്.

മൈക്രോസോഫ്റ്റ് കോർപ്പറേഷന്റെ സഹസ്ഥാപകനായ ബിൽ ഗേറ്റ്സിന് കാർഷിക മേഖലയിൽ അതീവ താല്പര്യം ഉണ്ടെന്നാണ് റിപ്പോർട്ട്. ഗേറ്റ്സ് അമേരിക്കയിലെ ഏറ്റവും വലിയ കർഷകരിൽ ഒരാളാണെന്നാണ് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 18 അമേരിക്കൻ സ്റ്റേറ്റുകളിലായി 269,000 ഏക്കറിലധികം കൃഷിസ്ഥലം ബിൽഗേറ്റ്സിനും ഭാര്യ മെലിൻഡ ഗേറ്റ്സിനും ഉണ്ടെന്നാണ് അറിയുന്നത്.

ലാൻഡ് റിപ്പോർട്ടും എൻ‌ബി‌സി റിപ്പോർട്ടും അനുസരിച്ച് ലൂസിയാന, നെബ്രാസ്ക, ജോർജിയ, മറ്റ് പ്രദേശങ്ങൾ എന്നിവിടങ്ങളിൽ ഗേറ്റ്സിന് കൃഷിസ്ഥലങ്ങളുണ്ട്. നോർത്ത് ലൂസിയാനയിൽ 70,000 ഏക്കർ ഭൂമിയാണ് ഗേറ്റ്സിനുള്ളതെന്ന് റിപ്പോർട്ടിൽ പറയുന്നു. അവിടെ അവർ സോയാബീൻ, ധാന്യങ്ങൾ, പരുത്തി, അരി എന്നിവ കൃഷി ചെയ്യുന്നുണ്ട്. നെബ്രാസ്കയിൽ 20,000 ഏക്കർ കൃഷിസ്ഥലമുണ്ട്. അവിടെയും സോയാബീൻ ആണ് വിള. കൂടാതെ ജോർജിയയിൽ 6000 ഏക്കറും വാഷിംഗ്ടണിൽ 14,000 ഏക്കർ കൃഷിസ്ഥലവുമുണ്ട്. ഇവിടെ പ്രധാനമായും ഉരുളക്കിഴങ്ങ് കൃഷിയാണ്.

ഒരിക്കൽ ഗേറ്റ്സിനോട് ഈ കൃഷിസ്ഥലങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ പറഞ്ഞത് തന്റെ ഇൻവെസ്റ്റ്മെന്റ് ഗ്രൂപ്പ് ഇത് ചെയ്യാൻ തിരഞ്ഞെടുത്തു. എന്നാൽ ഇതിന് കാലാവസ്ഥയുമായി ബന്ധമൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. കാർഷിക മേഖല പ്രധാനമാണ്. കൂടുതൽ ഉൽ‌പാദനക്ഷമമായ വിത്തുകൾ ഉപയോഗിച്ച് നമുക്ക് വനനശീകരണം ഒഴിവാക്കാനും കാലാവസ്ഥാ വെല്ലുവിളികളെ നേരിടാൻ കഴിയുമെന്നും ഗേറ്റ്സ് പറഞ്ഞു.

ബിൽഗേറ്റ്സും മെലിൻഡയും കൃഷിയിൽ വൻതോതിൽ നിക്ഷേപം നടത്തിയിട്ടുണ്ടെങ്കിലും അതിനു പിന്നിലെ കാരണം വ്യക്തമല്ല. കാലാവസ്ഥാ വ്യതിയാനവുമായി ഇത് ബന്ധിപ്പിക്കാമെന്ന് ചില റിപ്പോർട്ടുകൾ അവകാശപ്പെട്ടിരുന്നു. കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങളെ നേരിടാൻ ആവശ്യമായ ഉപകരണങ്ങളും മറ്റു സംവിധാനങ്ങളും ഉപയോഗപ്പെടുത്തി ഇന്ത്യ പോലുള്ള രാജ്യങ്ങളിലെ ചെറുകിട കർഷകരെ സഹായിക്കുന്നതിനായി ഗേറ്റ്സ് ഒരു പുതിയ ലാഭരഹിത ഗ്രൂപ്പ് ആരംഭിച്ചിരുന്നു.

Latest News

Loading..