News

Share

കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് കഴിഞ്ഞ മാസത്തെ ശമ്പളം നൽകി തുടങ്ങി.

ശമ്പളം നൽകാനായി 20 കോടി രൂപ കൂടി ധനവകുപ്പ് അനുവദിച്ചിരുന്നു. കൂടാതെ 50 കോടി രൂപ ഓവർഡ്രാഫ്റ്റ് കൂടി എടുത്താണ് ശമ്പള പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരം കണ്ടത്.

 

ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കുമാണ് ആദ്യഘട്ടത്തിൽ ശമ്പളം നൽകിത്തുടങ്ങിയത്.

 

പുതുതായി അനുവദിച്ച 20 കോടി കൂടി അക്കൗണ്ടിലെത്തുമ്പോൾ മറ്റു ജീവനക്കാർക്കും നൽകിത്തുടങ്ങും.

 

മുഖ്യമന്ത്രിയുടെ ഇടപെടലാണ് പ്രശ്ന പരിഹാരത്തിന് വഴിയൊരുക്കിയത്.

 

അതേസമയം, എല്ലാ മാസവും കെ.എസ്.ആർ.ടി.സിക്ക് കോടികൾ സഹായം നൽകാനാവില്ലെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാലും പ്രതികരിച്ചു.

Latest News

Loading..