News

Share

തിരുവനന്തപുരത്ത് ഐടി മിഷന്റെ ഒരു കെട്ടിടം തകർന്നെന്നും അതു നിർമ്മിച്ചത് ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റിയാണെന്നുളള മാധ്യമ വാർത്ത വ്യാജമാണെന്ന് ഊരാളുങ്കൽ സൊസൈറ്റി.

[10:42 PM, 5/20/2022] Madu Journalist: ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് ഊരാളുങ്കൽ സൊസെെറ്റി ഇക്കാര്യം അറിയിച്ചത്. ഇതു സംബന്ധിച്ചുളള വ്യാജ വാർത്താ പ്രചരണം അവസാനിപ്പിക്കണമെന്നും ഊരാളുങ്കൽ ആവശ്യപ്പെട്ടു.'വാർത്തയിൽ പറയുന്ന കെട്ടിടം നിർമ്മിച്ചത് ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റി അല്ല. ആ കെട്ടിടമോ അതിനോടടുത്തു സ്ഥിതിചെയ്യുന്ന ഏതെങ്കിലും കെട്ടിടമോ യുഎൽസിസിഎസ് നിർമ്മിക്കുകയോ അറ്റകുറ്റപ്പണി ചെയ്യുകയോ ചെയ്തിട്ടില്ല. ഈ വാർത്ത മറ്റുചില ഓൺലൈൻ മാദ്ധ്യമങ്ങളും പ്രസിദ്ധീകരിക്കാൻ തയ്യാറാകുന്നതായും പലരും സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതായും മനസിലാക്കുന്നു'. ഇത്തരമൊരു വ്യാജവാർത്ത പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നതിൽനിന്നു പിന്തിരിയണമെന്ന് അഭ്യർത്ഥിക്കുന്നതായി ഊരാളുങ്കൽ വാർത്താക്കുറിപ്പിൽ അറിയിച്ചു.

Latest News

Loading..