News

Share

കെ.എസ്.ഇ.ബി ഓഫിസിലെ ചീത്ത വിളിയിൽ സി.പി.ഐ.എം പ്രാദേശിക നേതാവിനെതിരെ നടപടി

കായംകുളം എരുവ ലോക്കൽ കമ്മിറ്റി അംഗം ആർ ഹരികുമാറിനെ പാർട്ടിയിൽ നിന്ന് സസ്പെൻറ് ചെയ്തു. എരുവ വെസ്റ്റ് ഇലക്ട്രിസിറ്റി ഓഫിസിലെ ഉദ്യോഗസ്ഥനായ ഷാജിയെ ഓഫീസില്‍ കയറി ചീത്ത വിളിച്ചതിനാണ് നടപടി. ഷാജിയും പാർട്ടി അംഗമാണ്.വൈദ്യുതി കണക്ഷൻ വിച്ഛേദിച്ചതിന് കെ.എസ്.ഇ.ബി ഓഫീസിലെത്തിയാണ് സി.പി.ഐ.എം നേതാവ് ഭീഷണി മുഴക്കിയത്. വീട്ടിലെ കണക്ഷൻ വിച്ഛേദിച്ചതിനാണ് ഇയാള്‍ കെ.എസ്.ഇ.ബി ഓഫീസിലെത്തി അസഭ്യവർഷവും ഭീഷണിയും നടത്തിയത്. സി.ഐ.ടി.യു അംഗമായ ഉദ്യോഗസ്ഥനോട് എസ്.ഡി.പി.ഐയിൽ പോകാനും ഇയാള്‍ ആഹ്വാനം ചെയ്തു

Latest News

Loading..