News

Share

ബസ്സിൽ യുവതിയെ ശല്യം ചെയ്തയാൾ പോലീസ് പിടിയിൽ.

ബസ്സിൽ യുവതിയെ ശല്യം ചെയ്തയാൾ പോലീസ് പിടിയിൽ.
 ഇരിങ്ങാലക്കുട - തൃശ്ശൂർ റൂട്ടിലെ ബസ്സിൽ തൃശ്ശൂരിലേക്ക് യാത്രചെയ്തിരുന്ന യുവതിയെ  ഉപദ്രവിച്ച പ്രതിയെ നെടുപുഴ പോലീസ് അറസ്റ്റ് ചെയ്തു ഇന്ന് രാവിലെ 6.30 മണിയോടെയാണ് സംഭവം. ഇരിങ്ങാലക്കുട നിന്നും തൃശൂരിലേക്കുള്ള സ്വകാര്യ സ്ഥാപനത്തിൽ ജോലിക്ക് വരികയായിരുന്നു യുവതി. യുവതി ഇരുന്നിരുന്ന സീറ്റിന് പിറകിലായാണ് പ്രതി ഇരുന്നിരുന്നത്. വലിയാലുക്കൽ എത്തിയപ്പോൾ പ്രതി സീറ്റിനിടയിലൂടെ കയ്യിട്ടു യുവതിയെ കടന്നുപിടിക്കാൻ ശ്രമിച്ചു. തുടർന്ന്  യുവതി ഉടൻതന്നെ ബഹളംവെച്ചു.  സീറ്റിൽ നിന്നും എണീറ്റ് ബസിൽ നിന്നും ഇറങ്ങി ഓടാൻ ശ്രമിച്ച പ്രതിയെ ബസ്സിലെ മറ്റു യാത്രക്കാരും ബസ് ജീവനക്കാരും ചേർന്ന് പിടികൂടി സ്റ്റേഷനിൽ ഏൽപ്പിക്കുകയായിരുന്നു. ഇറങ്ങിയോടാൻ ശ്രമിച്ച പ്രതിക്ക് ബസ്സിന്റെ കമ്പിയിൽ തട്ടി പരിക്കേൽക്കുകയും ചെയ്തു. തൊട്ടിപ്പാൾ പുളിക്കൽ പ്രഭാകരൻ മകൻ ഷാജി (49 വയസ്സ്) എന്നയാളാണ് പിടിയിലായത്. തൃശ്ശൂരിലെ സ്വകാര്യ സ്ഥാപനത്തിൽ സെക്യൂരിറ്റി ജീവനക്കാരനാണ് പ്രതി.  നെടുപുഴ പോലീസ് സ്റ്റേഷൻ SHO ടി.ജി.ദിലീപിന്റെ നിർദ്ദേശപ്രകാരം സബ് ഇൻസ്പെക്ടർ ഡെന്നിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി

Latest News

Loading..