News

Share

വാച്ച് ആന്റ് വാര്‍ഡിന് പറ്റിയ പിശക്'; സഭയില്‍ മാധ്യമങ്ങള്‍ക്ക് വിലക്കില്ലെന്ന് സ്പീക്കര്‍

വാച്ച് ആന്റ് വാര്‍ഡിന് പറ്റിയ പിശക്'; സഭയില്‍ മാധ്യമങ്ങള്‍ക്ക് വിലക്കില്ലെന്ന് സ്പീക്കര്‍
നിയമസഭയില്‍ മാധ്യമങ്ങള്‍ക്ക് വിലക്കില്ലെന്ന് സ്പീക്കര്‍ എംബി രാജേഷ്. മാധ്യമ വിലക്ക് വാച്ച് ആന്റ് വാര്‍ഡിന് പറ്റിയ പിശകാണെന്ന് സ്പീക്കറുടെ ഓഫീസ് വിശദീകരിച്ചു. പ്രസ് സെക്രട്ടറിയെയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ സമ്മേളനം വരെ ഇല്ലാത്ത തരത്തിലുള്ള നിയന്ത്രണമായിരുന്നു ഇത്തവണ സഭ ആരംഭിച്ചപ്പോള്‍ ഏര്‍പ്പെടുത്തിയത്.
മാധ്യമങ്ങള്‍ക്ക് മീഡിയാ റൂമില്‍ മാത്രമായിരുന്നു പ്രവേശനം. പിആര്‍ഡിയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ മാത്രമാണ് പുറത്ത് വിടുന്നത്. അതില്‍ തന്നെ സ്പീക്കറുടെ ഭരണകക്ഷി എംഎല്‍എമാരുടേയും ദൃശ്യങ്ങള്‍ മാത്രമാണ് പുറത്ത് വിട്ടത്. പ്രതിപക്ഷ പ്രതിഷേധം ഉള്‍പ്പെടെയുള്ള ദൃശ്യങ്ങള്‍ പുറത്ത് വിട്ടിരുന്നില്ല. ഇക്കാര്യത്തിലാണ് സ്പീക്കറുടെ ഓഫീസ് വിശദീകരണം നല്‍കിയത്.
തുടക്കത്തില്‍ തന്നെ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച സഭാസമ്മേളനം 10 മണിക്ക് ശൂന്യവേളയോടെ പുനരാരംഭിച്ചിരിക്കുകയാണ്. കഴിഞ്ഞ കാലയളവില്‍ അന്തരിച്ച നേതാക്കള്‍ക്ക് ചരമോപചാരം അര്‍പ്പിക്കുകയാണ്. ശേഷം വയനാട്, കല്‍പ്പറ്റയില്‍ രാഹുല്‍ഗാന്ധിയുടെ ഓഫീസ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അക്രമിച്ച സംഭവത്തില്‍ പ്രതിപക്ഷത്തിന്റെ അടിയന്തിര പ്രമേയ നോട്ടീസ് പരിഗണിക്കും. കല്‍പ്പറ്റ എംഎല്‍എ ടി സിദ്ധിഖ് നല്‍കിയ അടിയന്തിര പ്രമേയ നോട്ടീസില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് മറുപടി നല്‍കേണ്ടത്

Latest News

Loading..