News

Share

കൃത്രിമ മഴ; ക്ലൗഡ് സീഡിംഗ് രണ്ടാംഘട്ടം ആരംഭിച്ചതായി സൗദി

കൃത്രിമ മഴ; ക്ലൗഡ് സീഡിംഗ് രണ്ടാംഘട്ടം ആരംഭിച്ചതായി  സൗദി
ജിദ്ദ: കൃത്രിമ മഴ പെയ്യിക്കാന്നുള്ള ഒന്നാം ഘട്ടം സൗദി അറേബ്യ വിജയകരമായി പൂർത്തിയാക്കിയിരുന്നു. ഇപ്പോഴിതാ  ക്ലൗഡ് സീഡിംഗ് രണ്ടാംഘട്ടം ആരംഭിച്ചതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം  അറിയിച്ചു. തെക്കുപടിഞ്ഞാറൻ പ്രദേശങ്ങളിലാണ് ക്ലൗഡ് സീഡിംഗിന്റെ രണ്ടാംഘട്ടം ആരംഭിച്ചത്. തായിഫ്, അൽ ബഹ, അസീർ, ജിസാൻ എന്നിവ ഉൾപ്പെടുന്ന തെക്കുപടിഞ്ഞാറൻ പ്രദേശങ്ങളിൽ പദ്ധതിയുടെ രണ്ടാം ഘട്ടം ആരംഭിക്കുന്നതായി എൻസിഎം സിഇഒയും ക്ലൗഡ് എൻഹാൻസ്മെന്റ് പ്രോഗ്രാമിന്റെ ജനറൽ സൂപ്പർവൈസറുമായ ഡോ. അയ്മാൻ ഗുലാം അറിയിച്ചു. ഒന്നാം ഘട്ടത്തിൽ തലസ്ഥാനമായ  റിയാദ്, അൽ-ഖാസിം, ഹായിൽ എന്നിവിടങ്ങളിലായിരുന്നു കേന്ദ്രീകരിച്ചിരുന്നത്
സൗദി അറേബ്യയുടെ പരിസ്ഥിതി, ജലം, കൃഷി മന്ത്രിയും എൻസിഎം ഡയറക്ടർ ബോർഡ് ചെയർമാനുമായ അബ്ദുൽ റഹ്മാൻ അൽ ഫദ്ലി പ്രോഗ്രാമിന്റെ ആദ്യ ഘട്ടം ഉദ്ഘാടനം ചെയ്തു. രണ്ടാം ഘട്ടത്തിനായുള്ള ക്ലൗഡ് സീഡിങ് അതിന്റെ പ്ലാൻ അനുസരിച്ച് മികച്ച രീതിയിൽ നടക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇതിലൂടെ സൗദി അറേബ്യയിലെ എല്ലാ പ്രദേശങ്ങളിലും മഴ വർദ്ധിപ്പിക്കുക എന്നതാണ് ലക്ഷ്യം. കൃത്രിമ മഴ പെയ്യിക്കാൻ അനുയോജ്യമായ കാലാവസ്ഥയുള്ള പ്രദേശങ്ങൾ കണ്ടെത്തുന്നതിന് സാങ്കേതിക സംഘം പരിശോധന നടത്തുകയാണെന്നും  അദ്ദേഹം അറിയിച്ചു.
അന്തരീക്ഷത്തിലെ മേഘങ്ങളുടെ  ഘടനയിൽ വ്യത്യാസം വരുത്തി മഴ  പെയ്യിക്കുന്ന രീതിയാണ്  ക്ലൗഡ് സീഡിംഗ്. മേഘങ്ങളിൽ, മഴപെയ്യുവാൻ വേണ്ടി നടക്കുന്ന സൂക്ഷ്മഭൗതികപ്രവർത്തനങ്ങൾ, രാസപദാർത്ഥങ്ങൾ ഉപയോഗിച്ച് സൃഷ്ടിച്ചാണ്‌ ഇത് ചെയ്യുന്നത്. ഇത് സാധാരണഗതിയിൽ  മഴ പെയ്യിക്കുന്നതിനോ, കൃത്രിമമഞ്ഞ് പെയ്യിക്കുന്നതിനോ  ആണ്‌ ഉപയോഗിക്കുന്നത്. കൂടാതെ മൂടൽ മഞ്ഞ് കുറക്കുന്നതിനും ഈ പ്രവർത്തനം ഉപയോഗിക്കുന്നു.

Latest News

Loading..