News

Share

പ്രണയത്തിന്റെ തീവ്ര ഭാവങ്ങളുമായി ‘എന്തര് … കണ്ണെട്…’ ; ഒരു തെക്കൻ തല്ലുകേസിലെ വീഡിയോ ഗാനം റിലീസായി

പ്രണയത്തിന്റെ തീവ്ര ഭാവങ്ങളുമായി ‘എന്തര് … കണ്ണെട്…’ ; ഒരു തെക്കൻ തല്ലുകേസിലെ വീഡിയോ ഗാനം റിലീസായി
ബിജു മേനോനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ശ്രീജിത്ത് എൻ സംവിധാനം ചെയ്യുന്ന ഒരു തെക്കൻ തല്ലു കേസ്  എന്ന ചിത്രത്തിന്റെ വീഡിയോ ഗാനം റിലീസായി.അൻവർ അലി എഴുതിയ വരികൾക്ക് ജസ്റ്റിൻ വർഗ്ഗീസ് സംഗീതം പകർന്ന് ഹിമന ഹിലരി, ജസ്റ്റിൻ വർഗ്ഗീസ് എന്നിവർ ആലപിച്ച “എന്തര് “… എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്. റോഷനും നിമിഷ സജയനും പ്രണയത്തിന്റെ തീവ ഭാവങ്ങൾക്ക് വ്യത്യസ്ത മുഖം നൽകിയിരിക്കുന്നു. ബിജു മോനോൻ നായകനായ ചിത്രത്തിലൂടെ ഒരു ഇടവേളയ്ക്ക് ശേഷം പത്മപ്രിയ മലയാള സിനിമയിലേയ്ക്ക് തിരിച്ചെത്തുന്നു. ഇ ഫോർ എന്റര്‍ടൈന്‍മെന്റിന്റെ ബാനറിൽ മുകേഷ് ആര്‍ മേത്ത സി.വി.സാരഥി,ന്യൂ സൂര്യ ഫിലിംസിന്റെ ബാനറിൽ സുനിൽ എ കെ എന്നിവർ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം മധു നീലകണ്ഠൻ നിർവ്വഹിക്കുന്നു. എഴുത്തുകാരനും മായം പ്രവർത്തകനുമായ ജി ആര്‍ ഇന്ദുഗോപന്റെ ‘അമ്മിണി പിള്ള വെട്ടു കേസ് ‘ എന്ന ചെറുകഥയെ ആസ്പദമാക്കിയെടുത്ത ചിത്രത്തിന് രാജേഷ് പിന്നാടൻ തിരക്കഥയും സംഭാഷണവും ഒരുക്കുന്നു.
പി ആർ ഒ – എ എസ് ദിനേശ്.

Latest News

Loading..