News

Share

ഇന്ത്യയുടെ ഹ്രസ്വദൂര ഉപഗ്രഹ വിക്ഷേപണ പേടകമായ എസ്എസ്എല്‍വി വിക്ഷേപിച്ചു

ഇന്ത്യയുടെ ഹ്രസ്വദൂര ഉപഗ്രഹ വിക്ഷേപണ പേടകമായ എസ്എസ്എല്‍വി വിക്ഷേപിച്ചു
ബെംഗളൂരു: ഇന്ത്യയുടെ ഹ്രസ്വദൂര ഉപഗ്രഹ വിക്ഷേപണ പേടകമായ എസ്എസ്എല്‍വി വിക്ഷേപിച്ചു. രാവിലെ ഇന്ത്യൻ സമയം  9.18 നാണു ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററിലെ ഒന്നാം വിക്ഷേപണത്തറയില്‍നിന്നു  ഇന്ത്യയുടെ ഏറ്റവും പുതിയ ചെറു റോക്കറ്റ് കുതിച്ചുയര്‍ന്നത്. 170 കോടി രൂപ ചെലവില്‍ അഞ്ച് വര്‍ഷം കൊണ്ട് വികസിപ്പിച്ചെടുത്ത എസ്എസ്എല്‍വിക്കു 34 മീറ്ററാണ് ഉയരം. കോവിഡ് മഹാമാരിയുടെ സാഹചര്യത്തില്‍ ആഗോളതലത്തിലുണ്ടായ ലോക്ക്ഡൗണാണു പ്രഥമ വിക്ഷേപണം വൈകാൻ കാരണമായി.ഇന്ത്യയുടെ ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്- 02നെയും ഒരുകൂട്ടം വിദ്യാര്‍ഥികള്‍ രൂപകല്‍പ്പന ചെയ്ത ആസാദിസാറ്റിനെയും ഭ്രമണപഥത്തിലെത്തിക്കുക എന്നതാണ്  ഐഎസ്ആർഒയുടെ ഏറ്റവും ചെറിയ റോക്കറ്റായ എസ്എസ്എല്‍വി-ഡി1 പ്രഥമ വിക്ഷേപണത്തിലെ  ദൗത്യം. ഇതിൽ ഐഎസ്ആർഓ യുടെ 135 കിലോഗ്രാം ഭാരമുള്ള   ഇ ഒ എസ്-02നെ ഭൂമധ്യരേഖയില്‍നിന്ന് 350 കിലോമീറ്റര്‍ അകലെയുള്ള ലോ എര്‍ത്ത് ഓര്‍ബിറ്റിലേക്കാണു വിക്ഷേപിക്കുന്നത്.
മൈക്രോസാറ്റ് ശ്രേണിയില്‍പെട്ട ഇ ഒ എസ്-02 ഉയര്‍ന്ന സ്പേഷല്‍ റെസല്യൂഷനോടുകൂടിയ ഇന്‍ഫ്രാ-റെഡ് ബാന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന വിപുലമായ ഒപ്റ്റിക്കല്‍ റിമോട്ട് സെന്‍സിങ് സാങ്കേതിക വിദ്യ ഉപയോഗിക്കുന്നു. കൃഷി, വനം, ജിയോളജി, ഹൈഡ്രോളജി മേഖലകളില്‍ വിവിധ ഉപയോഗങ്ങള്‍ക്കുള്ള നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തുന്നതാണ് ഉപഗ്രഹം.
വിദ്യാര്‍ഥികൾ  രൂപകല്‍പ്പന ചെയ്ത അസാദിസാറ്റിന് 8 കിലോഗ്രാമാണ് ഭാരം. 50 ഗ്രാം വീതമുള്ള 75 വ്യത്യസ്ത പേലോഡുകളാണ് ഉപഗ്രഹത്തിലുള്ളത്. ‘സ്‌പേസ് കിഡ്‌സ് ഇന്ത്യയുടെ’ വിദ്യാര്‍ത്ഥി ടീമാണ് പേലോഡുകള്‍ സംയോജിപ്പിച്ചത്.
അമേച്വര്‍ റേഡിയോ ഓപ്പറേറ്റര്‍മാര്‍ക്കു വോയ്‌സ്, ഡേറ്റ ട്രാന്‍സ്മിഷന്‍ സാധ്യമാക്കാന്‍ ഹാം റേഡിയോ ഫ്രീക്വന്‍സിയില്‍ പ്രവര്‍ത്തിക്കുന്ന യു എച്ച് എഫ്-വി എച്ച് എഫ് ട്രാന്‍സ്‌പോണ്ടര്‍, ഭ്രമണപഥത്തിലെ അയോണൈസിങ് റേഡിയേഷന്‍ അളക്കുന്നതിനുള്ള സോളിഡ് സ്റ്റേറ്റ് പിന്‍ ഡയോഡ് അടിസ്ഥാനമാക്കിയുള്ള റേഡിയേഷന്‍ കൗണ്ടര്‍, ഒരു ദീര്‍ഘദൂര ട്രാന്‍സ്‌പോണ്ടര്‍, സെല്‍ഫി കാമറ എന്നിവ പേലോഡുകളില്‍ ഉള്‍പ്പെടുന്നു. ‘സ്‌പേസ് കിഡ്‌സ് ഇന്ത്യ’ വികസിപ്പിച്ച ഗ്രൗണ്ട് സംവിധാനം ഉപയോഗിച്ചാണ് ഉപഗ്രഹത്തില്‍നിന്നുള്ള ഡേറ്റ സ്വീകരിക്കുക

Latest News

Loading..