News

Share

ഇർഷാദുമായി ബന്ധം; കണ്ണൂർ സ്വദേശി സ്വർണ്ണക്കടത്ത് സംഘത്തിന്റെ പിടിയിൽ

ഇർഷാദുമായി ബന്ധം; കണ്ണൂർ സ്വദേശി സ്വർണ്ണക്കടത്ത് സംഘത്തിന്റെ പിടിയിൽ
കോഴിക്കോട് : പന്തിരിക്കരയിലെ ഇർഷാദിന്റെ സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട ഇടനിലക്കാരൻ ദുബായിൽ സ്വർണ്ണക്കടത്ത് സംഘത്തിന്റെ കസ്റ്റഡിയിൽ. കണ്ണൂര്‍ സ്വദേശിയായ ജസീലാണ് സ്വർണ്ണക്കടത്ത് സംഘത്തിന്റെ കസ്റ്റഡിയിലുളളത്. ഇയാൾക്ക് ക്രൂര മർദ്ദനമേറ്റെന്ന് സൂചിപ്പിക്കുന്ന സന്ദേശങ്ങൾ പുറത്തു വന്നു.ജസീലിനെ തടങ്കലിലാക്കിയത് ഇ‍‍ര്‍ഷാദിനെ തട്ടിക്കൊണ്ടുപോയ നാസറെന്ന സ്വാലിഹിന്‍റെ സംഘമാണെന്നാണ് സൂചന. ഈ സംഘം ഇര്‍ഷാദിന്‍റെ അനുജനേയും നേരത്തെ തട്ടിക്കൊണ്ടു പോയിരുന്നു.

Latest News

Loading..