News

Share

സ്ത്രീകള്‍ പരസ്യങ്ങളില്‍ അഭിനയിക്കുന്നതിന് വിലക്ക് എർപ്പെടുത്തി ഇറാന്‍

സ്ത്രീകള്‍ പരസ്യങ്ങളില്‍ അഭിനയിക്കുന്നതിന് വിലക്ക് എർപ്പെടുത്തി ഇറാന്‍
ടെഹ്റാൻ: സ്ത്രീകള്‍ പരസ്യങ്ങളില്‍ അഭിനയിക്കുന്നതിന്  വിലക്ക് എർപ്പെടുത്തി  ഇറാന്‍. പുതുതായി പുറത്തിറങ്ങിയ മാഗ്‌നം എന്ന ഐസ്‌ക്രീം ബ്രാന്‍ഡിന്റെ പരസ്യത്തില്‍ ഒരു യുവതിയാണ് അഭിനയിച്ചത്. എന്നാല്‍ ഇവരുടെ ശിരോവസ്ത്രം അയഞ്ഞ നിലയിലായിരുന്നു. ഇതാണ് വിവാദങ്ങള്‍ക്ക് കാരണമായത്. ഇതിന് പിന്നാലെയാണ് ഇനി മുതല്‍ പരസ്യങ്ങളില്‍ സ്ത്രീകള്‍ അഭിനയിക്കേണ്ടെന്ന തീരുമാനമുണ്ടായത്. ഇത്തരം പരസ്യങ്ങള്‍ സ്ത്രീയുടെ പവിത്രതയെ പരിഹസിക്കുന്നതാണെന്നാണ് ഇറാന്‍ ഭരണകൂടത്തിന്റെ വാദം.  ‘പൊതു മര്യാദയ്ക്ക് വിരുദ്ധവും’ ‘സ്ത്രീകളുടെ മൂല്യങ്ങളെ അവഹേളിക്കുന്നതുമായ’ പരസ്യം നിർമ്മിച്ച  ഐസ്‌ക്രീം കമ്പനിക്കെതിരെ  കേസെടുക്കാന്‍ ഉദ്യോഗസ്ഥർക്ക് നിർദേശം ലഭിച്ചിട്ടുണ്ട് .
രാജ്യത്തെ കലാ, സിനിമാ സ്‌കൂളുകള്‍ക്ക് ‘ഹിജാബും പവിത്രതയും’ സംബന്ധിച്ച നിയമങ്ങള്‍ ചൂണ്ടിക്കാട്ടി സ്ത്രീകള്‍ക്ക് പരസ്യങ്ങളില്‍ അഭിനയിക്കാന്‍ അനുവാദമില്ലെന്ന് ഇറാന്‍ സാംസ്‌കാരിക മന്ത്രാലയവും ഇസ്ലാമിക് ഗൈഡന്‍സും കത്ത് നല്‍കിയിട്ടുണ്ട്.

Latest News

Loading..