News

Share

ഫോൺ എടുക്കില്ല, ആരോഗ്യ വകുപ്പിന്റെ നല്ലപേര് ഇല്ലാതാക്കി; സിപിഐ സമ്മേളനത്തിൽ മന്ത്രി വീണ ജോർജ്ജിന് രൂക്ഷ വിമർശനം

ഫോൺ എടുക്കില്ല, ആരോഗ്യ വകുപ്പിന്റെ നല്ലപേര് ഇല്ലാതാക്കി; സിപിഐ സമ്മേളനത്തിൽ മന്ത്രി വീണ ജോർജ്ജിന് രൂക്ഷ വിമർശനം
പത്തനംതിട്ട: ആരോഗ്യ വകുപ്പ് മന്ത്രി വീണാജോര്‍ജിന് എതിരെ സി പി ഐ പത്തനംതിട്ട ജില്ല സമ്മേളനത്തിൽ രൂക്ഷ വിമർശനം. മന്ത്രി വീണാജോര്‍ജിന് ഫോണ്‍ അലര്‍ജിയാണെന്നും ഔദ്യോഗിക നമ്പരില്‍ വിളിച്ചാലും ഫോണ്‍ എടുക്കില്ല എന്നും പൊതുചർച്ചയിൽ വിമര്‍ശനമുയർന്നു.  ആരോഗ്യവകുപ്പില്‍ മന്ത്രിക്ക് നിയന്ത്രണമില്ലെന്നും മുൻ മന്ത്രി കെ കെ ശൈലജയുടെ കാലത്തെ നല്ല പേരും പ്രവ‍ര്‍ത്തനങ്ങളിലെ മികവും രണ്ടാം ഇടത് സ‍ര്‍ക്കാരിൽ വീണ ജോർജ് ഇല്ലാതാക്കിയെന്നതുമാണ് വീണ ജോർജിനെതിരെ ഉയര്‍ന്ന പ്രധാന വിമര്‍ശനം.
ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറും വീണാ ജോര്‍ജും തമ്മിലുള്ള തര്‍ക്കം മുന്നണിക്ക്  നാണക്കേടായെന്നും വിമര്‍ശനം ഉയര്‍ന്നു.  സംഘടനാ റിപ്പോര്‍ട്ടില്‍ സിപിഎമ്മിനും രൂക്ഷ വിമര്‍ശനം ഉണ്ട്.  ജനീഷ് കുമാര്‍ എംഎല്‍എ സിപിഐയോട് പുച്ഛമാണെന്നും  ശത്രുതാ മനോഭാവത്തിലാണ് പെരുമാറുന്നതെന്നും ഈ ശൈലി മുന്നണിക്ക് ചേരുന്നതല്ലെന്നുമാണ് സിപിഐ സമ്മേളനത്തിലെ വിലയിരുത്തൽ

Latest News

Loading..