News

Share

ബിർമിങ്ഹാമിൽ മലയാളി തിളക്കം; കോമൺവെൽത്ത് ഗെയിംസ് ട്രിപ്പിൾ ജമ്പിൽ സ്വർണ്ണവും വെള്ളിയും നേടി മലയാളികൾ; ചരിത്ര നേട്ടം

ബിർമിങ്ഹാമിൽ മലയാളി തിളക്കം; കോമൺവെൽത്ത് ഗെയിംസ് ട്രിപ്പിൾ ജമ്പിൽ സ്വർണ്ണവും വെള്ളിയും നേടി മലയാളികൾ; ചരിത്ര നേട്ടം
ബിർമിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസ്  ട്രിപ്പിള്‍ ജംപില്‍ സ്വര്‍ണവും വെള്ളിയും മലയാളി താരങ്ങള്‍ സ്വന്തമാക്കി. എറണാകുളം സ്വദേശിയായ എല്‍ദോസ് പോളിനാണ് സ്വര്‍ണ നേട്ടം. 17.03 മീറ്റര്‍ ചാടിയാണ് 25കാരനായ എല്‍ദോസ് കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തത്. ഇതാദ്യമായാണ് ഒരു മലയാളി വ്യക്തിഗത സ്വര്‍ണം നേടുന്നത്. കോഴിക്കോട് സ്വദേശിയായ അബ്ദുള്ള അബൂബക്കറാണ് വെള്ളി നേടിയത് . ഫൈനല്‍ പോരാട്ടത്തില്‍ 17.01 മീറ്ററാണ് അബൂബക്കർ ചാടിക്കടന്നത്
നേരത്തെ ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഫൈനല്‍ യോഗ്യത നേടി എല്‍ദോസ് പോള്‍ ചരിത്രത്തിലിടം പിടിച്ചിരുന്നു. ഗ്രൂപ്പ് എ യോഗ്യതാ റൗണ്ടില്‍ ആറാമതായിരുന്ന എല്‍ദോസ് ആകെ പ്രകടനത്തില്‍ 12ാം സ്ഥാനക്കാരനായാണ് ഫൈനലിലെത്തിയത്. 16.68 മീറ്റര്‍ ചാടിയായിരുന്നു ഫൈനല്‍ ബെര്‍ത്തുറപ്പിച്ചത്. ഈ വര്‍ഷമാദ്യം നടന്ന ഫെഡറേഷന്‍ കപ്പില്‍ 16.99 മീറ്റര്‍ താണ്ടി സ്വര്‍ണവും താരം നേടിയിരുന്നു.

Latest News

Loading..