News

Share

അടുത്തമാസം യുകെയിലെ പ്രതിദിന കോവിഡ് കേസുകള്‍ ഒരു ലക്ഷം കടക്കുമെന്ന് മുന്നറിയിപ്പ്; പ്രതിദിന മരണം 100 ലേറെ.

അടുത്തമാസം യുകെയിലെ പ്രതിദിന കോവിഡ് കേസുകള്‍ ഒരു ലക്ഷം കടക്കുമെന്ന് മുന്നറിയിപ്പ്; പ്രതിദിന മരണം 100 ലേറെ.

യുകെയില്‍ 19 മുതല്‍ നിയന്ത്രണങ്ങള്‍ നീക്കുന്നത് കടുത്ത കോവിഡ് വ്യാപന സാഹചര്യത്തില്‍. 19 ആകുമ്പോഴേയ്ക്കും രാജ്യത്തെ പ്രതിദിന കോവിഡ് കേസുകള്‍ അരലക്ഷം കടക്കുമെന്നും ഓഗസ്റ്റില്‍ അത് ഒരു ലക്ഷമെത്തുമെന്നുമാണ് മുന്നറിയിപ്പ്. മാത്രമല്ല, ഓരോ ദിവസവും നൂറിലധികം പേർ മരിക്കാനിടയുണ്ട് എന്നും സര്‍ക്കാരിന്റെ അനുമാനം അനുസരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. ആകെയുള്ള ആശ്വാസം വാക്സിനേഷന്റെ ഫലമായി മരണ സംഖ്യ കുറയ്ക്കാനാവും. 0.1 ശതമാനം മാത്രമായിരിക്കും മരണ സംഖ്യ.

ഫ്രീഡം ഡേ 19 ന് ആരംഭിക്കുമ്പോഴേക്കും പ്രതിദിന കൊറോണ വൈറസ് കേസുകള്‍ 50,000 ആയിരിക്കുമെന്നും ഓഗസ്റ്റില്‍ അത് ഒരു ലക്ഷത്തിനപ്പുറത്തേക്ക് ഉയരുമെന്നും ഹെല്‍ത്ത് സെക്രട്ടറിസാജിദ് ജാവിദ് സമ്മതിച്ചു. ഇത് വിന്ററിൽ ഇരട്ടിയാകും. എന്നാല്‍ ഉയര്‍ന്ന തോതിലുള്ള അണുബാധ നിരക്ക് കാരണം ആശുപത്രികളില്‍ എത്രപേര്‍ പ്രവേശിക്കുകയോ മരണപ്പെടുകയോ ചെയ്യുമെന്ന് ജാവിദ് വ്യക്തമാക്കിയില്ല. പകരം വാക്സിനുകളില്‍ നിന്നുള്ള സംരക്ഷണ മതിലിന്റെ സുരക്ഷ ഉണ്ടാകുമെന്ന് അദ്ദേഹം വാദിക്കുന്നു.

നമ്പര്‍ 10 മുതിര്‍ന്ന ഉപദേഷ്ടാവ് പ്രൊഫ. ലോക്ക് ഡൗണ്‍' നീല്‍ ഫെര്‍ഗൂസണ്‍ ശരത്കാലത്തില്‍ പ്രതീക്ഷിക്കുന്ന മരണങ്ങളെക്കുറിച്ച് സൂചന നല്‍കിയിട്ടുണ്ട്. കോവിഡ് പിടിപെടുന്ന ഓരോ ആയിരം പേര്‍ക്കും ഒരു മരണം സംഭവിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

രണ്ടാം തരംഗത്തില്‍, 100 കോവിഡ് കേസുകളില്‍ ഒന്നില്‍ കൂടുതല്‍ പേര് മരണപ്പെട്ടു. ഇത് ആയിരത്തിലൊന്നായി കുറയുന്നത് വന്‍ വിജയമായ വാക്സിനേഷന്‍ കൊണ്ടാണ് എന്ന് കേംബ്രിഡ്ജിലെ മെഡിക്കല്‍ റിസര്‍ച്ച് കൗണ്‍സില്‍ (എംആര്‍സി) ബയോസ്റ്റാറ്റിസ്റ്റിക്സ് യൂണിറ്റിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. പരിമിതമായ പരിശോധനകള്‍ കാരണം പ്രാരംഭ തരംഗത്തിലെ കൃത്യമായ 'അണുബാധ മരണനിരക്ക്' അറിയില്ല.
അടുത്ത മാസം കേസുകള്‍ ഒരു ലക്ഷമായി ഉയരുകയാണെങ്കില്‍ സെപ്റ്റംബറോടെ ഏകദേശം 100 മരണങ്ങള്‍ പ്രതിദിനം ഉണ്ടാകാമെന്നാണ് വിലയിരുത്തല്‍. ഇപ്പോഴത്തെ പ്രതിദിന കേസുകളുടെ നാലിരട്ടി വര്‍ധനവാണ് സൂചിപ്പിക്കുന്നത്. നിലവില്‍ ശരാശരി 25,000 ത്തോളം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

വെല്ലുവിളി എന്തെന്നാല്‍, വളരെ വലിയ തോതിലുള്ള കേസുകള്‍ക്കുള്ള സാധ്യത ഇപ്പോഴും ഉണ്ട്, അതിനാല്‍ പ്രതിദിന കേസുകള്‍ 150,000 അല്ലെങ്കിള്‍ 200,000 വന്നാല്‍ അത് ആരോഗ്യ സംവിധാനത്തില്‍ സമ്മര്‍ദ്ദങ്ങള്‍ക്ക് കാരണമാകും. അതുകൊണ്ടു 19 ലഭിക്കുന്ന സ്വാതന്ത്ര്യം ശ്രദ്ധയോടെ വിനിയോഗിക്കേണ്ടതുണ്ട്.

Latest News

Loading..