News

Share

'എന്തിനാണ് വിലക്കുന്നത്... പ്രശ്‌നക്കാരെ വെച്ച് സിനിമയെടുക്കാതിരുന്നാല്‍ പോരേ..?' എംഎ നിഷാദ്

'എന്തിനാണ് വിലക്കുന്നത്... പ്രശ്‌നക്കാരെ വെച്ച് സിനിമയെടുക്കാതിരുന്നാല്‍ പോരേ..?' എംഎ നിഷാദ്
കൊച്ചി: ശ്രീനാഥ് ഭാസി വിഷയത്തില്‍ മമ്മൂട്ടി നടത്തിയ പ്രതികരണം സ്വാഗതാര്‍ഹമെന്ന് സംവിധായകന്‍ എം എ നിഷാദ്. ഏഷ്യാനെറ്റ് ന്യൂസിനിന്റെ ന്യൂസ് അവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മമ്മൂട്ടിയുടേത് വൈകി വന്ന വിവേകം എന്ന് പറയാനൊക്കില്ല എന്നും അദ്ദേഹം അവകാശപ്പെട്ടു. മുന്‍പ് തിലകന്റെ വിഷയം വന്നപ്പോള്‍ മമ്മൂട്ടിയാണ് നടപടിയെടുക്കരുത് എന്ന് പറഞ്ഞത് എന്നും നിഷാദ് പറഞ്ഞു.അതേസമയം വിജയ് ബാബു വിഷയം വന്നപ്പോള്‍ അന്ന് അമ്മയുടെ തലപ്പത്ത് മമ്മൂട്ടിയല്ലല്ലോ എന്നായിരുന്നു എം എ നിഷാദ് പറഞ്ഞത്. വിലക്ക് എന്ന നടപടിയോട് താന്‍ അംഗീകരിക്കുന്നില്ല എന്നും ഏതെങ്കിലും നടനോ നടിയോ സഹകരിക്കുന്നില്ലെങ്കില്‍ അവരെ വെച്ച് സിനിമ എടുക്കാതിരുന്നാല്‍ പോരേ എന്നും അദ്ദേഹം ചോദിച്ചു. എം എ നിഷാദിന്റെ വാക്കുകള്‍ ഇങ്ങനെയാണ്...മമ്മൂട്ടിയുടേത് വൈകി വന്ന വിവേകം എന്ന് പറയാനൊക്കില്ല. അദ്ദേഹത്തിന് അദ്ദേഹത്തിന്റെ പുതിയ സിനിമയുമായുടെ പ്രസ് കോണ്‍ഫറന്‍സില്‍ വന്ന ഒരു ചോദ്യത്തിന് അദ്ദേഹം എന്താണോ പറയേണ്ടത്, അദ്ദേഹം ഈ വിഷയത്തില്‍ ഞാന്‍ മമ്മൂട്ടിയോടൊപ്പം തന്നെയാണ്. അഗദ്ദേഹം പറഞ്ഞത് വളരെ കറക്ടറാണ്. ആര്‍ക്കും തൊഴില്‍ നിഷേധിക്കാനുള്ള അവകാശമില്ല. അന്നം മുട്ടിക്കരുത് എന്ന് അദ്ദേഹം പറഞ്ഞത് വളരെ കറക്ടറാണ്.വൈകി വന്ന വിവേകം എന്ന് പറയേണ്ട കാര്യമില്ല. പ്രതികരിക്കേണ്ട സമയത്ത് മമ്മൂട്ടി പ്രതികരിച്ചില്ല എന്നൊക്കെ പറയുന്നത് കേട്ടു. അത് തെറ്റാണ്. പ്രതികരിക്കേണ്ട സമയത്ത് അദ്ദേഹം പ്രതികരിച്ചിട്ടുണ്ട്. പിന്നെ വിജയ് ബാബുവിന്റെ കേസ് ഇവിടെ ചൂണ്ടിക്കാണിച്ചു. ആ സമയത്ത് അമ്മയുടെ തലപ്പത്ത് ഇരിക്കുന്നത് മമ്മൂട്ടിയല്ലല്ലോ.അദ്ദേഹത്തോട് ചോദിച്ച ചോദ്യങ്ങള്‍ക്കൊന്നും അദ്ദേഹം വ്യക്തതയില്ലാതെ മറുപടി പറഞ്ഞിട്ടില്ല. ഏത് ചോദ്യമാണെങ്കിലും ആ ചോദ്യത്തിന് അദ്ദേഹം വ്യക്തമായി തന്നെ മറുപടി പറഞ്ഞിട്ടുണ്ട്. അപ്പോള്‍ വൈകി വന്ന വിവേകം എന്ന് പറയുന്നത് ശരിയല്ല. തിലകന്‍ ചേട്ടനെതിരെ നടപടിയെടുക്കരുത് എന്ന് ശക്തമായി വാദിച്ചത് മമ്മൂട്ടിയാണ്. അത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്.അതിന് ഒരു ചര്‍ച്ചയുടെ ആവശ്യം പോലുമില്ല. തിലകന് പ്രഖ്യാപിത വിലക്കും പൃഥ്വിരാജിന് അപ്രഖ്യാപിത വിലക്കും ഉള്ളപ്പോഴാണ് ഞാന്‍ എന്റെ ആദ്യസിനിമയായ പകല്‍ രണ്ട് പേരയും വെച്ച് സംവിധാനം ചെയ്യുന്നത്. വിലക്കൊക്കെ ഒരു സൈഡിലൂടെ നടക്കും. അത് ന്യായമായ വിലക്കാണെങ്കില്‍ നമ്മള്‍ അംഗീകരിക്കും. അത് അന്യായമായ വിലക്കാണെങ്കില്‍ അത് അംഗീകരിക്കാതെ പോകാനുള്ള ചങ്കൂറ്റമുള്ള സംവിധായകരൊക്കെ ഇവിടെ ഉണ്ട്.പിന്നെ വിലക്ക് എന്ന വാക്കിനെ പറ്റി അനില്‍ തോമസ് പറഞ്ഞത്. എല്ലാവര്‍ക്കും നീതി ഒരുപോലെ ആയിരിക്കണം എന്ന അഭിപ്രായം എനിക്കുണ്ട്. ശ്രീനാഥ് ഭാസിക്ക് ഗോഡ്ഫാദേഴ്‌സ് ഒന്നുമില്ല. അയാള്‍ ഒരു തെറ്റ് ചെയ്തു. അയാളുടെ ചെയ്തികളെ ഒരിക്കലും ഞാന്‍ ന്യായീകരിക്കുകയല്ല. അയാള്‍ ചെയ്ത തെറ്റിന് അയാള്‍ പരസ്യമായി മാപ്പ് പറഞ്ഞു. അയാള്‍ ഏത് അര്‍ത്ഥത്തില്‍ വേണമെങ്കിലും മാപ്പ് പറയാനും അത് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ തന്നെ പറയുന്നു ആ പയ്യന്‍ വന്നു ഇരുന്നു കാര്യങ്ങള്‍ ബോധ്യപ്പെട്ടു എന്ന്.പിന്നേയും ഒരു വിലക്ക് എന്തിനാണ് എന്ന് എനിക്ക് മനസിലാകുന്നില്ല. ചിലപ്പോള്‍ അതിന്റേതായുള്ള ചില കാരണങ്ങള്‍ ഉണ്ടാകും. പക്ഷെ ഒരാളെ വിലക്കാന്‍ ഒരു സംഘടനയ്ക്കും കഴിയില്ല. അതിപ്പോള്‍ തിലകന്‍ ചേട്ടനാണെങ്കിലും ശരി. തിലകന്‍ ചേട്ടന്‍ പറയുന്നതില്‍ ഒരുപാട് വസ്തുതകളുണ്ട്. അത് ഇല്ല എന്ന് പറയാന്‍ ഇവിടെ ഇരിക്കുന്ന ആര്‍ക്കും കഴിയില്ല. പ്രഖ്യാപിതവും അപ്രഖ്യാപിതവുമായ വിലക്കുകളൊക്കെ ഉണ്ടായിട്ടുണ്ട്. ബയാസ്ഡ് ആയിട്ടും ഓരോരുത്തരുടേയും വ്യക്തിഗത താല്‍പര്യത്തിനും വേണ്ടി ചിലതൊക്കെ ചെയ്തിട്ടുണ്ട് എന്ന വസ്തുത തന്നെയാണ്.പക്ഷെ തിലകന്‍ ചേട്ടന് വിലക്കുള്ളപ്പോഴും രഞ്ജിത് അവരെ വെച്ച് പടം ചെയ്തിട്ടുണ്ട്. ഞങ്ങളെ പോലുള്ള എത്രയോ സംവിധായകര്‍ പടം ചെയ്തിട്ടുണ്ട്. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനല്ല ഏത് സംഘടനയാണെങ്കിലും ഒരാളെ വിലക്കുന്നതിനോട് എനിക്ക് യോജിക്കാന്‍ കഴിയില്ല. അച്ചടക്ക നടപടി എന്ന് അദ്ദേഹം പറഞ്ഞു. അച്ചടക്ക നടപടി എന്താണ് വിലക്ക് അല്ലാതെ. ശ്രീനാഥ് ഭാസിയെ പോലൊരു ചെറുപ്പക്കാരന്‍ അദ്ദേഹത്തിന്റെ ചെയ്തികളെ ഞാന്‍ ന്യായീകരിക്കുകയല്ല.അദ്ദേഹം പലര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ടെങ്കിലും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിലെ മെമ്പര്‍മാരും പ്രൊഡ്യൂസര്‍മാരും ശ്രദ്ധിക്കേണ്ട ഒരു കാര്യം ഒരു നടന്‍ ഒരു സെറ്റില്‍ ബുദ്ധിമുട്ടാണ് എങ്കില്‍ ഒന്നോ രണ്ടോ തവണ നമുക്ക് അത് മനസിലായാല്‍ പിന്നെ ആ നടനെ വെച്ച് സിനിമ ചെയ്യേണ്ട കാര്യമില്ലല്ലോ. ഇന്ന നടനെ വെച്ച് സിനിമ ചെയ്താല്‍ ഇന്ന പ്രശ്‌നമുണ്ടാകും എന്ന് നിങ്ങള്‍ക്ക് തമ്മില്‍ തമ്മില്‍ പറഞ്ഞ് കൂടെ. അതിന് വിലക്കുന്നത് എന്തിനാണ്.ഒരു നടന്റെ പിറകില്‍ നടന്ന് കൊണ്ട് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ ഒരുപാട് ലിഖിതവും അലിഖിതവുമായ നിയമങ്ങളുണ്ട്. ആ നിയമങ്ങള്‍ എല്ലാം കാറ്റില്‍പറത്തി കൊണ്ട് ഒരു നടന് ഇത്ര രൂപയെ പാടുള്ളൂ, ഒരു നടന് സില്‍ബന്തികള്‍ ഇത്രയെ പാടുള്ളൂ, ഒരു നടന് കാരവന്‍ കൊടുക്കാന്‍ പാടില്ല, അല്ലെങ്കില്‍ കൊടുക്കാം ഇങ്ങനെയൊക്കെയുള്ള ഒരുപാട് നിയമങ്ങളുണ്ട്.ഇതൊക്കെ കാറ്റില്‍ പറത്തിക്കൊണ്ട് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിലെ പല മെമ്പര്‍മാരും പുറകില്‍ പോയി നിശ്ചിത റെമ്യൂണറേഷന്‍ പോലും ഇരട്ടി കൊടുത്ത് കൊണ്ട് ഇവരെയൊക്കെ വഷളാക്കുന്ന അസോസിയേഷനിലെ തന്നെ പല മെമ്പര്‍മാരും ഉണ്ട്. ഒരു തീരുമാനം സംഘടന എടുത്താല്‍ ആ തീരുമാനത്തില്‍ ഉറച്ച് നില്‍ക്കാന്‍ ആ സംഘടനക്ക് പലപ്പോഴും കഴിയാതെ പോയിട്ടുണ്ട്. അത് ഒരു വസ്തുത തന്നെയാണ്.ഒരു നടന്‍ അത്രത്തോളം പ്രോബ്ലമാറ്റിക് ആണെങ്കില്‍ അങ്ങനെ ഒരു നടനോ നടിയോ ഉണ്ടെങ്കില്‍ അവരെ വെച്ച് സിനിമയെടുക്കാതിരിക്കുക എന്നത് ഓരോ പ്രൊഡ്യൂസര്‍ എടുക്കേണ്ട തീരുമാനമാണ്. കാലാകാലങ്ങളില്‍ ഇങ്ങനത്തെ ഇഷ്യൂസ് ഉണ്ടാക്കിയിട്ടുണ്ട്. ഇതിനേക്കാള്‍ വലിയ ആളുകള്‍ പ്രശ്‌നമുണ്ടാക്കിയിട്ടുണ്ട്. ആ ആളുകളെ വെച്ച് പടമെടുക്കാതിരുന്നാല്‍ മതി.ഇതില്‍ എപ്പോഴും ഒരുവശത്ത് നില്‍ക്കുന്നത് താരങ്ങളാണ്. സാങ്കേതിക വിദഗ്ധരൊക്കെ ഇപ്പോള്‍ വിനയന്റെ പോലെ ഒന്നോ രണ്ടോ കേസ് അല്ലാതെ മറ്റൊന്നുമില്ല. ശ്രീനാഥ് ഭാസി അമ്മയില്‍ മെമ്പര്‍ പോലുമല്ല. അതുകൊണ്ടാണ് അമ്മ പ്രതികരിക്കാത്തത്. താരങ്ങളാണ് പ്രശ്‌നമുണ്ടാക്കുന്നത് എന്ന തോന്നല്‍ പൊതുസമൂഹത്തിലും വന്നിട്ടുണ്ട്. പക്ഷെ അവര്‍ വിലക്കരുത്. അതില്‍ ഒരുപാട് കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് പോകണം എന്നാണ് പറയാനുള്ളത്.

Latest News

Loading..