News

Share

കോവിഡ് പ്രതിരോധം:എന്‍എച്ച്എസ് ആപ്പിന്റെ സെന്‍സിറ്റിവിറ്റി റിവ്യൂവിന് വിധേയമാക്കിയേക്കും

കോവിഡ് പ്രതിരോധം:എന്‍എച്ച്എസ് ആപ്പിന്റെ സെന്‍സിറ്റിവിറ്റി റിവ്യൂവിന് വിധേയമാക്കിയേക്കും

എന്‍ എച്ച് എസിന്റെ കോവിഡ് 19 ആപ്പിന്റെ സെന്‍സിറ്റിവിറ്റി റിവ്യൂവിന് വിധേയമാക്കുമെന്ന് റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായി ഇംഗ്ലണ്ടിലും വെയില്‍സിലും ഉപയോഗിക്കുന്ന ഈ ആപ്പിന്റെ സെന്‍സിറ്റീവ് കുറച്ച് സെല്‍ഫ് ഐസൊലേഷനില്‍ പോകാന്‍ നിര്‍ദേശിക്കപ്പെടുന്ന ആളുകളുടെ എണ്ണം കുറയ്കക്കും. ആപ്പിന്റെ യൂസര്‍മാര്‍ കോവിഡ് രോഗികളുമായി എത്രനേരം എത്ര അകലത്തില്‍ കഴിഞ്ഞുവെന്ന് ഈ ആപ്പ് ഡിറ്റെക്ട് ചെയ്യുന്നുണ്ട്. നിലവില്‍ രോഗികളുമായി രണ്ട് മീറ്റര്‍ അകലത്തില്‍ അല്ലെങ്കില്‍ 15 മിനുറ്റിലധികം സമ്പര്‍ക്കത്തിലായവരോടാണ് സെല്‍ഫ് ഐസൊലേഷനില്‍ പോകാന്‍ ആപ്പ് നിര്‍ദേശിക്കും. ഇത്തരത്തില്‍ ഈ ആപ്പിനാല്‍ കോവിഡ് സമ്പര്‍ക്ക അലേര്‍ട്ടുകള്‍ പെരുകുന്ന സാഹചര്യത്തില്‍ ആപ്പില്‍ മാറ്റങ്ങള്‍ വരുത്തുന്ന കാര്യം ഹെല്‍ത്ത് സെക്രട്ടറി സാജിദ് ജാവിദ് പരിഗണിച്ച് വരുന്നുവെന്നാണ് അദ്ദേഹവുമായി അടുത്ത് ബന്ധപ്പെട്ട ഒരു ഉറവിടം വെളിപ്പെടുത്തിയിരിക്കുന്നത്.

ഈ ആപ്പ് എല്ലായ്പോഴും അഡൈ്വസറി ആയാണ് വര്‍ത്തിക്കുന്നതെന്നാണ് ദി ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹെല്‍ത്ത് പ്രതികരിച്ചിരിക്കുന്നത്. ടെസ്റ്റിലൂടെ കോവിഡ് പോസിറ്റീവായവര്‍ക്ക് തങ്ങളുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്താതെ ഈ ആപ്പിലൂടെ തങ്ങളുടെ ടെസ്റ്റ് റിസള്‍ട്ട് പങ്ക് വയ്ക്കാനും ടെസ്റ്റിന് മുമ്പ് തങ്ങളുമായി സമ്പര്‍ക്കത്തിലായവര്‍ക്ക് മുന്നറിയിപ്പ് നല്‍കാനും ഈ ആപ്പിലൂടെ സാധിച്ച് വരുന്നുണ്ട്. ഇത്തരത്തില്‍ അലേര്‍ട്ട് ലഭിച്ചവര്‍ സെല്‍ഫ് ഐസൊലേഷനില്‍ പോകണമെന്നാണ് നിലവിലെ നിയമം നിഷ്‌കര്‍ഷിക്കുന്നത്. നിലവിലെ നിയമം അനുസരിച്ച് ഇത്തരത്തില്‍ അലേര്‍ട്ട് ലഭിച്ചവര്‍ ചുരുങ്ങിയത് പത്ത് ദിവസമെങ്കിലും വീടുകളില്‍ സെല്‍ഫ് ഐസൊലേഷന് വിധേയമാകണം. ഇത്തരത്തില്‍ നിരവധി പേരോട് സെല്‍ഫ് ഐസൊലേഷനില്‍ പോകാന്‍ നിര്‍ദേശിക്കുന്നതിലൂടെ സമ്പദ് വ്യവസ്ഥക്കും തൊഴിലിടങ്ങള്‍ക്കും മേല്‍ കടുത്ത ആഘാതമാണുണ്ടാകുന്നതെന്നാണ് ഹോസ്പിറ്റാലിറ്റി ഇന്റസ്ട്രിയും എന്‍എച്ച്എസ് ട്രസ്റ്റുകളും കടുത്ത മുന്നറിയിപ്പേകുന്നത്. ഈ സ്ഥിതി തുടര്‍ന്നാല്‍ സമ്മറില്‍ മില്യണ്‍ കണക്കിന് പേരോട് സെല്‍ഫ് ഐസൊലേഷനില്‍ പോകാന്‍ ഈ ആപ്പിലൂടെ നിര്‍ദേശിക്കപ്പെടുമെന്നും അവര്‍ മുന്നറിയിപ്പേകുന്നു. ഇതിനെ തുടര്‍ന്നാണ് ഈ ആപ്പിലൂടെ സെല്‍ഫ് ഐസൊലേഷനില്‍ പോകാന്‍ നിര്‍ദേശിക്കുന്നതിന്റെ നിബന്ധനകളിലും മാനദണ്ഡങ്ങളിലും കാര്യമായ ഇളവുകള്‍ ഏര്‍പ്പെടുത്താന്‍ അധികൃതര്‍ ആലോചന തുടങ്ങിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

Latest News

Loading..