News

Share

'എന്തിനാണ് രണ്ട് വള്ളത്തിൽ കാലിടുന്നത്, കടൽക്കിഴവൻമാരെ പേടിച്ചോ'; കെഎം അഭിജിത്തിന്റെ പോസ്റ്റിന് താഴെ വിമർശനം

'എന്തിനാണ് രണ്ട് വള്ളത്തിൽ കാലിടുന്നത്, കടൽക്കിഴവൻമാരെ പേടിച്ചോ'; കെഎം അഭിജിത്തിന്റെ പോസ്റ്റിന് താഴെ വിമർശനം
കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ lകേരളത്തിൽ നിന്നും ശശി തരൂരിനെ പിന്തുണച്ച് നിരവധി യുവ നേതാക്കൾ രംഗത്തെത്തിയിരുന്നു. ഇക്കൂട്ടത്തിലൊരാളായിരുന്നു കെ എസ് യു സംസ്ഥാന അധ്യക്ഷനായിരുന്ന കെ എം അഭിജിത്ത്. മൂന്ന് ദിവസങ്ങൾക്ക് മുൻപ് തരൂരിന് അഭിവാദ്യമർപ്പിച്ച് അഭിജിത്ത് ഫേസ്ബുക്കിൽ പോസ്റ്റും പങ്കുവെച്ചു.ഇപ്പോഴിതാ മുതിർന്ന നേതാവ് മല്ലികാർജ്ജുൻ ഖാർഗെയെ കുറിച്ച് മറ്റൊരു കുറിപ്പ് അഭിജിത്ത് പങ്കിട്ടിട്ടുണ്ട്. ജനാധിപത്യ-മതേതരത്വ-ബഹുസ്വര മൂല്ല്യങ്ങൾ സംരക്ഷിക്കാൻ മുന്നിട്ടിറങ്ങിയ ചരിത്രത്താലും,വർത്തമാനകാല പ്രവർത്തനങ്ങളാലും അടയാളപ്പെടുത്തപ്പെട്ട നേതാവാണ് ഖാർഗെ എന്നാണ് കുറിപ്പിൽ പറയുന്നത്. ഇതോടെ പോസ്റ്റിന് താഴെ വിമർശനവുമായി നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. അഭിജിത്തിന്റെ 'മലക്കം മറിച്ചിലിൽ' ആരെ പേടിച്ചെന്നാണ് കമന്റുകൾ ഏറെയും.അഭിജിത്ത് ശശി തരൂരിനെ പിന്തുണച്ച് കൊണ്ട് പങ്കിട്ട ആദ്യ പോസ്റ്റ് ഇങ്ങനെ- 'ഇന്ത്യയിലെ മറ്റൊരു രാഷ്ട്രീയ പ്രസ്ഥാനത്തിനും വിദൂര ഭാവിയിൽ പോലും സ്വപ്നം കാണാൻ സാധിക്കാത്തതും , ഇന്ത്യയെ കെട്ടിപ്പടുത്ത ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് വിഭാവനം ചെയ്യുന്നതുമായ ഉൾപ്പാർട്ടി ജനാധിപത്യത്തിന്റെ ഭാഗമായി എ.ഐ.സി.സി പ്രസിഡന്റ് തിരെഞ്ഞെടുപ്പിൽ മത്സരിയ്ക്കാൻ നാമനിർദ്ദേശപത്രിക സമർപ്പിച്ച ശശി തരൂരിന് ഹൃദയാഭിവാദ്യങ്ങൾ',പോസ്റ്റിൽ പറയുന്നു.പുതിയ പോസ്റ്റ് വായിക്കാം- 'കോൺഗ്രസ്സ് ആശയങ്ങൾ ഉയർത്തിപ്പിടിച്ച് ഇന്ത്യയുടെ ജനാധിപത്യ-മതേതരത്വ-ബഹുസ്വര മൂല്ല്യങ്ങൾ സംരക്ഷിക്കാൻ മുന്നിട്ടിറങ്ങിയ ചരിത്രത്താലും,വർത്തമാനകാല പ്രവർത്തനങ്ങളാലും അടയാളപ്പെടുത്തപ്പെട്ട നേതാവാണ് ശ്രീ.മല്ലികാർജ്ജുൻ ഖാർഗെ. കോൺഗ്രസ്സ് സംഘടനാ തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് സ്ഥാനാർത്ഥികളായി മത്സരിക്കുന്ന ശ്രീ.മല്ലികാർജ്ജുൻ ഖാർഗെയ്ക്കും വിശ്വപൗരൻ ഡോ.ശശി തരൂരിനും ആശംസകൾ'.'ഓരോ കോൺഗ്രസ്സുകാരനെ സംബന്ധിച്ചും ഇത് അഭിമാന നിമിഷമാണ്. നമ്മെ നയിക്കാൻ അഖിലേന്ത്യാ കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് സ്ഥാനത്തേക്ക് രണ്ട് മികവുറ്റ നേതാക്കൾ മത്സരിക്കുന്നു. ഡോ. ശശി തരൂരും, ശ്രീ.മല്ലികാർജ്ജുൻ ഖാർഗയും. ജനാധിപത്യ രീതിയിലൂടെ ഇവരിൽ ഒരാൾ കോൺഗ്രസ്സ് പ്രസിഡന്റാകുമ്പോൾ സമകാലിക ഇന്ത്യയിൽ മറ്റൊരു രാഷ്ട്രീയ പാർട്ടിക്കോ രാഷ്ട്രീയ പാർട്ടിയുടെ പ്രവർത്തകർക്കോ അവകാശപ്പെടാനില്ലാത്ത,സ്വപ്നം കാണാൻ സാധിക്കാത്ത ഉൾപ്പാർട്ടി ജനാധിപത്യത്തെ കുറിച്ച് അഭിമാനബോധത്തോടെ നമുക്ക് തലയുയർത്തി നിൽക്കാം', പോസ്റ്റിൽ പറഞ്ഞു.അതേമയം ശശി തരൂരിന് പിന്തുണ അറിയിച്ചു ഇട്ട പോസ്റ്റ്‌ ആദ്യം പിൻവലിക്കൂവെന്നും രണ്ട് വെള്ളത്തിൽ ചവിട്ടണോ അഭിജിത്തേയെന്നുമായിരുന്നു പോസ്റ്റിന് താഴെ ഒരാൾ കുറിച്ചു. 'യുവവായ അഭിജിത് തരൂരിന്റെ കൂടെ നിൽക്കുമെന്ന് പ്രതീക്ഷിച്ചത് തെറ്റായിപ്പോയി. കടൽകിഴവാന്മാരായ ഗ്രൂപ്പ് മാനേജർമാരെ പേടിച്ചായിരിക്കും അല്ലെ. ഭാവിയിൽ കിട്ടുന്ന സൗഭാഗ്യം കളയരുത്',കമന്റിൽ പറയുന്നു.'കേരളത്തിലെ കോൺഗ്രസ്‌ നന്നാവുകയില്ല അവർക്ക് കഴിവും അറിവും ഉള്ളവരെയല്ല ആവശ്യം, അവരുടെ കാര്യം സാധിച്ചുകൊടുക്കുന്നവരെ മാത്രം മതി, ശശി തരൂരിനെപോലെ വികസനകഴ്ചപ്പാടുള്ളവരെ തിരഞ്ഞെടുക്കൂ, അല്ലെങ്കിൽ ഈ പ്രസ്ഥാനം പിരിച്ചുവിടുന്നതായിരിക്കും നല്ലത്'. മറ്റൊരു കമന്റിൽ പറയുന്നു.

Latest News

Loading..