News

Share

ഭാവിയിലെ ഓരോ വിജയങ്ങളുടെയും ആരംഭമെന്ന് മോദി, ഹിമാചലിൽ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് തുടക്കം

ഭാവിയിലെ ഓരോ വിജയങ്ങളുടെയും ആരംഭമെന്ന് മോദി, ഹിമാചലിൽ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് തുടക്കം
വികസന പ്രവർത്തനങ്ങൾക്ക് തറക്കല്ലിടുക മാത്രമല്ല, ബിജെപി സർക്കാർ അത് ഉദ്ഘാടനം ചെയ്യാറുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ബിലാസ്പൂരിൽ നടന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് പ്രധാന മന്ത്രിയുടെ പ്രതികരണം. ഹിമാചൽ പ്രദേശിൽ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കം കുറിച്ചു.ചടങ്ങിൽ മുഖ്യമന്ത്രി ജയ് റാം താക്കൂർ പരമ്പരാഗത വാദ്യോപകരണമായ 'രണസിംഗ'പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു. തുടർന്ന് രണസിംഗ മുഴക്കിയ പ്രധാനമന്ത്രി , ഭാവിയിലെ ഓരോ വിജയങ്ങളുടെയും തുടക്കം ഇവിടെ കുറിക്കുന്നുവെന്നും പറഞ്ഞു. ഹിമാചൽ നിയമസഭാ തെരഞ്ഞെടുപ്പ് ഈ വർഷം അവസാനമാണ് നടക്കുന്നത്. സംസ്ഥാനത്ത് കോൺഗ്രസ് നേതൃത്വത്തിൽ ഭരിച്ചിരുന്ന സർക്കാരുകൾ തറക്കല്ലിടുക മാത്രമാണ് ചെയ്തതതെന്ന് വിമർശിച്ച പ്രധനാമന്ത്രി തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ പദ്ധതികളെ കുറിച്ച് അവർ മറന്ന് പോകുമെന്നും പരിഹസിച്ചു.ലുഹ്നു ഗ്രൗണ്ടിൽ എയിംസ് ആശുപത്രിയുടെയും ഹൈഡ്രോ എൻജിനീയറിങ് കോളേജിന്റെയും ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിച്ചു.ഹിമാചൽ പ്രദേശിൽ 2014ൽ മൂന്ന് മെഡിക്കൽ കോളേജുകൾ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ കഴിഞ്ഞ കഴിഞ്ഞ എട്ട് വർഷത്തിനിടെ എട്ട് മെഡിക്കൽ കോളേജുകളും എയിംസും സംസ്ഥാനത്ത് സ്ഥാപിച്ചെന്നും നരേന്ദ്രമോദി പറഞ്ഞു. ബിലാസ്പൂരിലെ ചടങ്ങുകൾ പൂർത്തിയാക്കിയ പ്രധാനമന്ത്രി പിന്നീട് കുളിവിലേക്ക് യാത്ര തിരിച്ചു. ദസറ രഥയാത്രയിലും നരേന്ദ്രമോദി പങ്കെടുത്തു. കുളുവിലെ പാരമ്പര്യ വസ്ത്രമായ ഷാളും ഒപ്പം മഞ്ഞ കുർത്തയും,നീല ജാക്കറ്റും അണിഞ്ഞാണ് പ്രധാനമന്ത്രി ആഘോഷപരിപാടികളിൽ പങ്കെടുത്തത്. നരേന്ദ്രമോദി ആദ്യമായാണ് കുളുവിലെ ദസറ ആഘോഷങ്ങളിൽ പങ്കെടുക്കാൻ എത്തുന്നത് ഒക്ടോബർ 5 മുതൽ 11 വരെ ധൽപൂർ മൈതാനത്താണ് അന്താരാഷ്‌ട്ര കുളു ഉത്സവത്തിന്റെ ഭാഗമായി ആഘോഷങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്.കുളു ഉത്സവത്തിൽ 300 ലധികം ദേവതാസങ്കല്പങ്ങൾ ഒരുമിച്ച് ചേരും. ദസറ ആഘോഷത്തിലും ചടങ്ങുകളിലും പങ്കെടുക്കാൻ സാധിച്ചതിൽ വളരെയധികം സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി അറിയിച്ചു.

Latest News

Loading..