News

Share

ലോട്ടറി അടിച്ച തുക തട്ടിയെടുത്തു, പൊലീസ് അന്വേഷിക്കുന്നില്ല: കല്‍പറ്റിയില്‍ യുവാവിന്റെ ആത്മഹത്യ ഭീഷണി

ലോട്ടറി അടിച്ച തുക തട്ടിയെടുത്തു, പൊലീസ് അന്വേഷിക്കുന്നില്ല: കല്‍പറ്റിയില്‍ യുവാവിന്റെ ആത്മഹത്യ ഭീഷണി
കല്‍പ്പറ്റ: കല്‍പറ്റയിലെ ലോഡ്ജില്‍ യുവാവിന്റെ ആത്മഹത്യ ഭീഷണി. ലോട്ടറി അടിച്ച തുക മറ്റൊരാള്‍ തട്ടിയെടുത്തതുമായി ബന്ധപ്പെട്ട് നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷണം കാര്യക്ഷമമായി നടക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു യുവാവിന്റെ ആത്മഹത്യ ശ്രമം. ലോഡ്ജില്‍ മുറിയെടുത്ത് താമസിക്കുകയായിരുന്ന കൊല്ലം സ്വദേശി രമേശനാണ് ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കിയത്.രമേശിനെ അനുനയിപ്പിച്ച് പിൻതിരിപ്പിക്കാൻ പൊലീസും ഫയർഫോഴ്സും ഏറെ നേരം ശ്രമിച്ചു. ഏറെ നേരത്തെ ശ്രമത്തെ തുടർന്നാണ് റൂമിൽ നിന്നും പുറത്തെത്തിച്ച രമേശനെ കല്‍പ്പറ്റ പൊലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം ഇയാളുടെ പരാതി സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.അതേസമയം, ഒന്നാം സമ്മാനത്തിന് അർഹമായ ലോട്ടറി തട്ടിയെടുക്കാന്‍ ശ്രമിച്ച കേസില്‍ പാലക്കാട് സ്വദേശികളായ പ്രതികളെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 70 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം അടിച്ച ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തെന്ന മഞ്ചേരി സ്വദേശിയുടെ പരാതിയിലായിരുന്നു പൊലീസ് നടപടി. ആഗസ്റ്റ്​ 19ന് നറുക്കെടുത്ത നിർമൽ ഭാഗ്യക്കുറി ടിക്കറ്റിന് മഞ്ചേരി മുള്ളമ്പാറ സ്വദേശിക്ക് ഒന്നാം സമ്മാനം ലഭിച്ചിരുന്നു.സര്‍ക്കാര്‍ നികുതി കഴിച്ച് 43 ലക്ഷം രൂപയാണ് ലഭിക്കേണ്ടിയിരുന്നത്​. എന്നാൽ, ടിക്കറ്റിന് 43 ലക്ഷത്തിൽ കൂടുതൽ പണം നൽകാമെന്ന്​ വാഗ്ദാനം ചെയ്ത് സ്വകാര്യ ബാങ്ക് ഉദ്യോഗസ്ഥർ എന്ന തരത്തില്‍ തട്ടിപ്പുകാർ ഇദ്ദേഹത്തെ സമീപിക്കുകയായിരുന്നു. ഇതനുസരിച്ച പരാതിക്കാരനും മകനും ടിക്കറ്റുമായി പണം കൈപ്പാറ്റാനായി കച്ചേരിപ്പടിയിലെത്തിയപ്പോള്‍ പ്രതികള്‍ ഇരുവരേയും വാഹനത്തില്‍ കയറ്റി മർദ്ദിച്ച് ടിക്കറ്റ് തട്ടിയെടുക്കുകയായിരുന്നു. പിന്നീട് മഞ്ചേരി സ്വദേശി പൊലീസില്‍ പരാതി നല്‍കുകയും സി സി ടി വി ദൃശ്യങ്ങള്‍ അടക്കം ഉപയോഗിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ പിടിയിലാവുകയായിരുന്നു. മഞ്ചേരി പൊലീസ് ഇൻസ്പെക്ടർ റിയാസ് ചാക്കീരിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപവത്​കരിച്ചായിരുന്നു ഈ കേസിലെ അന്വേഷണം.

Latest News

Loading..