News

Share

അമേരിക്കയില്‍ ഇന്ത്യന്‍ വംശജനായ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു; സുഹൃത്ത് അറസ്റ്റിൽ

അമേരിക്കയില്‍ ഇന്ത്യന്‍ വംശജനായ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു; സുഹൃത്ത് അറസ്റ്റിൽ
വാഷിങ്ടണ്‍: യുഎസിൽ ഇന്ത്യന്‍ വംശജനായ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു. വിദ്യാര്‍ത്ഥിയായ 20കാരന്‍ വരുണ്‍ മനീഷ് ചെദ്ദയെയാണ് കൊല്ലപ്പെട്ടത്. യുഎസ് ആസ്ഥാനമായ ഇന്ത്യാനയിലെ ഡോര്‍മിറ്ററിയിലെ പര്‍ഡ്യൂ സര്‍വ്വകലാശാലയിലെ സംഭവം.സഹപാഠിയാണ് വരുണിനെ കൊലപ്പെടുത്തിയതെന്നാണ് വിവരം. കൊറിയൻ വംശജനായ ജിമിന്‍ ജമ്മിഷായെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.ജിമിന്‍ നോര്‍ത്ത് കൊറിയയില്‍ നിന്നുള്ള വിദ്യാര്‍ത്ഥിയാണ് .യൂണിവേഴ്‌സിറ്റി ക്യാമ്പസിലെ വെസ്റ്റ് ലെഫെയ്റ്റിലാണ് മൃതദേഹം കണ്ടെത്തിയത്. ബുധനാഴ്ച രാവിലെയാണ് വരുണിന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവം നടക്കുന്ന സമയത്ത് ഇവര്‍ രണ്ടുപേരും മാത്രമാണ് മുറിയില്‍ഉണ്ടായിരുന്നതെന്ന് പൊലീസ് അറിയിച്ചു.പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് അനുസരിച്ച് മർദ്ദനം മൂലമാണ് വരുൺ മരിച്ചത്. മരണ രീതി കൊലപാതകമായിരുന്നു.സുഹൃത്തുക്കളുമായി ചൊവ്വാഴ്‌ച രാത്രി ഓൺലൈനിൽ ഗെയിം കളിച്ചിരിക്കുമ്പോൾ പെട്ടെന്ന് നിലവിളി നിലവിളി കേട്ടതായി വരുണിന്റെ സുഹൃത്ത് എൻബിസി ന്യൂസിനോട് പറഞ്ഞു. അതി ദാരുണമായ സംഭവം ഉണ്ടായതെന്ന് യൂണിവേഴ്സിറ്റി പ്രസിഡന്റ് മിച്ച് ഡാനിയൽസ് പ്രതികരിച്ചു. കാലിഫോർണിയയിൽ തട്ടിക്കൊണ്ടുപോയ ഇന്ത്യൻ വംശജരെ മരിച്ച നിലയിൽ കണ്ടെത്തി കാലിഫോർണിയയിൽ കഴിഞ്ഞ ദിവസം തട്ടിക്കൊണ്ടുപോയ ഇന്ത്യൻ വംശജരെ മരിച്ച നിലയിൽ കണ്ടെത്തി. 8 മാസം പ്രായമുള്ള കുട്ടിയും മരിച്ച 4 പേരിൽ ഉൾപ്പെടുന്നു. ജസ്ദീപ് സിംഗ് (36), ഭാര്യ ജസ്‌ലീൻ കൗർ (27), ഇവരുടെ 8 മാസം പ്രായമുള്ള മകൾ അരൂഹി ധേരി, അമ്മാവൻ അമൻദീപ് സിംഗ് (39) എന്നിവരാണ് മരിച്ചത്. മെർസെഡ് കൗണ്ടിയിലെ ഒരു തോട്ടത്തിലാണ് ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇവരെ തട്ടിക്കൊണ്ട് പോയ്ത കഴിഞ്ഞ തിങ്കളാഴ്ചയാണ് .സൗത്ത് ഹൈവേ 59 ലെ ഒരു വ്യാപാര സ്ഥാപനത്തില്‍ നിന്നാണ് ഇവരെ പ്രതി തട്ടികൊണ്ടു പോകുകയായിരുന്നെന്ന് പോലീസ് അറിയിച്ചിരുന്നു. കേസിലെ പ്രതി ജീസസ് മാനുവൽ സൽഗാഡോ (48) പോലീസിന്റെ പിടിയിലായിരുന്നു. പോലീസിനെ കണ്ടതിനെ തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച പ്രതി ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്.വ്യാപരങ്ങളും റെസ്റ്റോറന്റുകളും എല്ലാം ഉള്ള പ്രദേശത്ത് നിന്നാണ് ഇവരെ തട്ടിക്കൊണ്ട് പോയതെന്ന് പോലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. സംഭവത്തിന്റെ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമല്ല. മോഷണ ശ്രമം ആകാം സംഭവത്തിനു പിന്നിലെ കാരണം എന്നാണ് പോലീസ് നിഗമനം. യു.എസിലെ ഒരു ഡിജിറ്റൽ മാർക്കറ്റിങ് കമ്പനി ഉടമയായ ഇന്ത്യൻ വംശജൻ തുഷാർ ആത്രെയെ 2019ൽ ഒരു സംഘം കടത്തിക്കൊണ്ട് പോയിരുന്നു. കാലിഫോർണിയയിലെ വീട്ടിൽ നിന്ന് ഒരു സംഘം തട്ടിക്കൊണ്ട് പോയ ഇദ്ദേഹത്തെ പിന്നീട് കാമുകിയുടെ കാറിൽ മരിച്ച നിലയിലാണ് കണ്ടെത്തിയത്.

Latest News

Loading..