News

Share

പ്രായം കേട്ട് ഞെട്ടരുത്; യുവതിക്കൊപ്പം സല്‍സ തകര്‍ത്താടി വൃദ്ധന്‍; വൈറലായി വീഡിയോ

പ്രായം കേട്ട് ഞെട്ടരുത്; യുവതിക്കൊപ്പം സല്‍സ തകര്‍ത്താടി വൃദ്ധന്‍; വൈറലായി വീഡിയോ
അമ്പരപ്പിക്കുന്ന നൃത്ത വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ എന്നും വൈറലാണ്. ഒട്ടേറെ കാഴ്ച്ചക്കാരാണ് ഇത്തരം വീഡിയോയ്ക്ക് സോഷ്യല്‍ മീഡിയയിലുള്ളത്. കഴിഞ്ഞ ദിവസങ്ങളില്‍ മകളുടെ വിവാഹത്തിന് ഒരു അച്ഛനോടൊപ്പം നൃത്തം ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു. എന്തൊരു മനോഹരമായാണ് ഇവര്‍ നൃത്തം ചെയ്യുന്നതെന്നാണ് സോഷ്യല്‍ മീഡിയ പറഞ്ഞത്. എന്നാല്‍ ഇപ്പോഴിതാ ഒരു നൃത്ത വീഡിയോയാണ് സോഷ്യല്‍ മീഡിയയുടെ മനം കവരുന്നത്.ഒരു വൃദ്ധന്‍ യുവതിക്കൊപ്പം സല്‍സ കളിക്കുന്നതിന്‍രെ വീഡിയോയാണിത്. വിമന്‍സ് ചേംബര്‍ ഓഫ് കൊമേഴ്സിന്റെ ഇന്‍സ്റ്റാഗ്രാം പേജിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. തന്റെ ഈ പ്രായത്തില്‍ എത്ര മനോഹരവും ഊര്‍ജത്തോടെയാണ് അദ്ദേഹം നൃത്തം ചെയ്യുന്നതെന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.തന്റെ നൃത്ത പങ്കാളിക്കൊപ്പം ഒപ്പത്തിനൊപ്പമാണ് അദ്ദേഹം ഈ പ്രായത്തിലും നൃത്തം ചെയ്യുന്നത്. ഇദ്ദേഹത്തിന്റെ ഈ പെര്‍ഫോമന്‍സ് കണ്ടിട്ട് കാണികളെ കൈയടിക്കാതിരിക്കാന്‍ തോന്നിയിട്ടില്ല. നൃത്തത്തിനിടെ പങ്കാളിയെ ഉയര്‍ത്തിയുള്ള സ്റ്റേപ്പും അദ്ദേഹം പരീക്ഷിച്ചു. ഇതോടെ ചുറ്റുമുള്ളവരുടെ ആര്‍പ്പുവിളികല്‍ ഉയര്‍ന്നു.ഇന്‍സ്റ്റാഗ്രാമില്‍ നിരവധി പേരാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്. വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് അഭിനന്ദിച്ച് രംഗത്തെത്തിയത്. ഇതുവരെ 15 ലക്ഷത്തില്‍ കൂടുതല്‍ പേരാണ് ഈ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ കണ്ടത്. പ്രായം വെറും നമ്പറാണെന്ന് വീണ്ടും ഈ നൃത്തത്തിലൂടെ തെളിയിച്ചിരിക്കുകയാണെന്നാണ് നെറ്റിസണ്‍സ് പറയുന്നത്. കൂടാതെ ഇദ്ദേഹത്തിന് പ്രായം 18 ആണോ എന്നും ചിലര്‍ ചോദിക്കുന്നുണ്ട്. എന്നാല്‍ ഇദ്ദേഹത്തിന് ഒരു 80 വയസിനടുത്ത് പ്രായം വരുമെന്നാണ് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ പറയുന്നത്.

Latest News

Loading..