News

Share

മാത്യൂസിന്റെ ഹർജിയിൽ ഹൈക്കോടതി ഇടപെട്ടു, പ്ലസ് 2വിന് 1200ൽ 1200 മാർക്ക്

മാത്യൂസിന്റെ ഹർജിയിൽ ഹൈക്കോടതി ഇടപെട്ടു, പ്ലസ് 2വിന് 1200ൽ 1200 മാർക്ക്
കോട്ടയം: അധിക മാർക്കിനായി ഹൈക്കോടതിയെ സമീപിച്ച പ്ലസ് 2 വിദ്യാർത്ഥിക്ക് അനുകൂല വിധിയുമായി ഹൈക്കോടതി. വിദ്യാർത്ഥിക്ക് മുഴുൻ മാർക്കും നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു.ഭരണങ്ങാനം സെന്റ് മേരീസ് ഹയർസെക്കൻഡറി സ്കൂളിലെ ഹ്യുമാനിറ്റീസ് വിദ്യാർഥി കെ.എസ്.മാത്യൂസാണ് ഹൈക്കോടതിയെ സമീപിച്ചത്.പ്ലസ്ടു പരീക്ഷയിൽ 1200ൽ 1198 മാർക്കാണു മാത്യൂസിനു ലഭിച്ചത്. പൊളിറ്റിക്കൽ സയൻസിലാണ് രണ്ട് മാർക്ക് നഷ്ടായത്. തുടർന്ന് സൂക്ഷമ പരിശോധനയ്ക്കും പുനർ മൂല്യ നിർണയത്തിനും മാത്യൂസ് അപേക്ഷ നൽകി. എന്നാൽ പുനർ മൂല്യ നിർണയത്തിലും ഫലമുണ്ടായില്ല. തുടർന്ന് ഉത്തരക്കടലാസിന്റെ പകർപ്പെടുത് പിദ്യാർത്ഥി പരിശോധിച്ചു.ഇതോടെയാണ് പൊളിറ്റക്കൽ സയൻസ് പേപ്പറിൽ നഷ്ടമായ രണ്ട് മാർക്ക് കൂടി കിട്ടാൻ അർഹതയുണ്ടെന്ന് മനസിലായത്. ഇതോടെ ഹൈക്കോടതിയെ സമീപിക്കാൻ മാത്യൂസ് തീരുമാനിക്കുകയായിരുന്നു. പിന്നാലെ ഹൈക്കോടതിയിൽ ഹർജി നൽകി. തുടർന്ന് വിഷയത്തിൽ ഹിയറിങ്ങ് നടത്താൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.ജീവൻ ബാബിനോട് ഹൈക്കോടതി നിർദ്ദേശിച്ചു. കോടതി നിർദേശപ്രകാരം ഓൺലൈൻ ഹിയറിങ് നടത്തി മാത്യൂസിന്റെ പരാതി കേട്ട കെ.ജീവൻ ബാബു അർഹതപ്പെട്ട 2 മാർക്കു കൂടി നൽകി ഉത്തരവിറക്കി. മാത്യൂസിന് വേണ്ടി അഭിഭാഷകൻ ജോർജുകുട്ടി വെട്ടത്തേൽ ഹാജരായി. എല്ലാ വിഷയങ്ങൾക്കും മുഴുവൻ മാർക്കും നേടിയതോടെ മാത്യൂസിനെ സ്കൂൾ മാനേജ്മെന്റും അധ്യാപകരും പിടിഎയും അഭിനന്ദിച്ചു.

Latest News

Loading..