News

Share

ഇംഗ്ലണ്ട് ജയിച്ചാൽ അവധി? ആവശ്യവുമായി മൂന്ന് ലക്ഷം പേർ ഒപ്പിട്ട ഹർജി.

ഇംഗ്ലണ്ട് ജയിച്ചാൽ അവധി? ആവശ്യവുമായി മൂന്ന് ലക്ഷം പേർ ഒപ്പിട്ട ഹർജി.

ഞായറാഴ്ച നടക്കുന്ന യൂറോ കപ്പ് ഫൈനലില്‍ ഇംഗ്ലണ്ട് വിജയിച്ചാൽ രാജ്യത്തിന് ഒരു അധിക ബാങ്ക് ഹോളിഡേ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ സമ്മാനിക്കുമോ?. 3 ലക്ഷത്തോളം ഇംഗ്ലണ്ട് ആരാധകര്‍ ഈ ആവശ്യം ഉന്നയിച്ചുള്ള പെറ്റീഷനില്‍ ഒപ്പുവെച്ചു കഴിഞ്ഞു. എന്നാല്‍ വരുന്ന തിങ്കളാഴ്ച അവധി നല്‍കാന്‍ കഴിയില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. 

ഗാരത്ത് സൗത്ത്‌ഗേറ്റിന്റെ ടീം ഇറ്റലിയെ തോല്‍പ്പിച്ച് 55 വര്‍ഷത്തിന് ശേഷവുള്ള ആദ്യത്തെ പ്രധാന ചാമ്പ്യന്‍ഷിപ്പ് വിജയം കരസ്ഥമാക്കിയാല്‍ ദേശീയ ആഘോഷമാക്കി മാറ്റാനാണ് ബോറിസ് ആലോചിക്കുന്നത്. എന്നാല്‍ തിങ്കളാഴ്ച തന്നെ പെട്ടെന്ന് ബാങ്ക് ഹോളിഡേ പ്രഖ്യാപിക്കണമെന്ന ആവശ്യം അദ്ദേഹം തള്ളി. 

ഞായറാഴ്ച ഇംഗ്ലണ്ട് വിജയിച്ചാല്‍ ആഘോഷത്തില്‍ മുങ്ങുന്ന ജനങ്ങള്‍ക്ക് തിങ്കളാഴ്ച ഹാംഗ്ഓവര്‍ ഡേയായി മാറുന്നതോടെ നിരവധി പേര്‍ തിങ്കളാഴ്ച ഓഫെടുക്കുമെന്ന ആശങ്കയുണ്ട്. ചരിത്രവിജയം നേടിയാല്‍ ബാങ്ക് ഹോളിഡേ ഉള്‍പ്പെടെയുള്ള പരിപാടികള്‍ പ്രധാനമന്ത്രി പരിഗണിക്കുന്നുണ്ട്. 

എന്നാല്‍ ജൂലൈ 19ന് ലോക്ക്ഡൗണ്‍ അവസാനിക്കുന്നത് വരെ കാത്തിരിക്കേണ്ടി വരുമെന്നാണ് ഡൗണിംഗ് സ്ട്രീറ്റ് നല്‍കുന്ന സൂചന. ടീമിന്റെ വിക്ടറി പരേഡ് നടത്താന്‍ കൊവിഡ് കേസുകള്‍ ഉയരുന്നതിനാല്‍ സെപ്റ്റംബര്‍ വരെ കാത്തിരിക്കണമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Latest News

Loading..