News

Share

രണ്ട് ലക്ഷം രൂപ വിലയുള്ള ടിക്കറ്റുകൾ വരെ വിറ്റു തീർന്നു, ആവേശത്തിനായി കാത്ത് ഇന്ത്യ പാക്കിസ്ഥാൻ ആരാധകർ.

ക്രിക്കറ്റിലെ ഏറ്റവും ഗ്ലാമർ പോരാട്ടമാണ് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ളത്. അത് ലോകകപ്പ് (T20 World Cup) പോലെ ഒരു മേജർ ടൂർണമെന്റിലേക്കെത്തുമ്പോൾ ആവേശം കൂടും. താരങ്ങൾക്ക് മാത്രമല്ല ഇരു ടീമുകളുടെ ആരാധകരുടെ ആവേശമാണ് ഒട്ടും അടക്കാൻ സാധിക്കാത്തത്. അതിന് ഉദ്ദാഹരണമാണ് ഒക്ടോബർ 24ന് നടക്കുന്ന ഇന്ത്യ പാകിസ്ഥാൻ മത്സരത്തിനുള്ള ടിക്കറ്റുകൾ വിറ്റുതീര്‍ന്നത്.

ഗ്യാലറിയിലെ ഏറ്റവും ഉയർന്ന ടിക്കറ്റ് ശ്രേണിയായ 2 ലക്ഷം രൂപയോളം വരുന്ന വിഐപി സ്യൂട്ടിൽ പോലും ഒരു ടിക്കറ്റ് ബാക്കിയില്ല എന്നാണ് വാസ്തവം. അതേസമയം മറ്റുള്ള ടീമുകളുടെ മത്സരങ്ങളിൽ സാധാരണ ടിക്കറ്റുകൾ ഇപ്പോഴും ഒഴിഞ്ഞ് കിടക്കുകയാണ്. 

ഒക്ടോബർ 4ന് ടിക്കറ്റ് ബുക്കിങ് ആരംഭിച്ച ഉടനെ തന്നെ ജനറൽ പവലിയൻ ടിക്കറ്റുകൾ വിറ്റ് തീർന്നിരുന്നു. മിനിറ്റുകൾക്കുള്ളിലാണ് ജനറൽ ടിക്കറ്റുകൾ വിറ്റ് പോയത്. ഇത് കൂടാതെ ഇന്ത്യയുടെ മറ്റ് ഗ്രൂപ്പ് ഘട്ട മത്സരങ്ങളിലെ ജനറൽ ടിക്കറ്റുകളും വിറ്റ് പോയിട്ടുണ്ട്.

9,400 ദിനാറാണ് (1.96 ലക്ഷം രൂപ) ഏറ്റവും ഉയർന്ന ടിക്കറ്റ നിരക്ക്. 250 ദിനാറാണ് (5,000 രൂപ) ഒരാൾക്ക് ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക്. ഇതിനിടയിൽ വില വരുന്ന എല്ലാ ടിക്കറ്റുകളും വിറ്റ് പോയിരിക്കുകയാണ്.

അതേസമയം ദുബായിലുള്ള പ്രവാസികൾ ബ്ലാക്കിൽ ഇന്ത്യ പാകിസ്ഥാൻ മത്സരത്തിനുള്ള ടിക്കറ്റുകൾ ലഭിക്കുമോ എന്ന് തേടുകയാണ്. കൂടാതെ ഐസിസി ഇനിയും ടിക്കറ്റുകൾ അനുവദിക്കുമെന്നാണ് ചില മേഖലകളിൽ നിന്ന് സ്ഥരീകരിക്കാത്ത റിപ്പോർട്ടുകൾ വരുന്നത്. 

ഒക്ടോബർ 24നാണ് എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിരകാല വൈരികളായ ഇന്ത്യ പാകിസ്ഥാൻ മത്സരം. സൂപ്പർ സൺഡെയിൽ ഇന്ത്യൻ സമയം വൈകിട്ട് 7.30നാണ് മത്സരം. 

ലോകകപ്പിനുള്ള രണ്ട് സന്നാഹ മത്സരത്തിൽ ജയിച്ചതിന്റെ ആധിപത്യത്തിലാണ് ഇന്ത്യ ബദ്ധ വൈരികൾക്കെതിരെ ഇറങ്ങുന്നത്. പാകിസ്ഥാനാകാട്ടെ രണ്ടാം മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ തോൽക്കുകയും ചെയ്തു.

Latest News

Loading..