News

Share

'മര്യാദക്കല്ലെങ്കില്‍ മലയാളത്തിലും സംസ്‌കൃതത്തിലും പുളിച്ച ചീത്ത വിളിക്കും'; സന്ദീപാനന്ദഗിരിയോട് രാഹുല്‍

'മര്യാദക്കല്ലെങ്കില്‍ മലയാളത്തിലും സംസ്‌കൃതത്തിലും പുളിച്ച ചീത്ത വിളിക്കും'; സന്ദീപാനന്ദഗിരിയോട് രാഹുല്‍
കൊച്ചി: ശബരിമലയില്‍ പൊലീസുകാര്‍ക്ക് നല്‍കിയ കൈപ്പുസ്തകവുമായി ബന്ധപ്പെട്ട് നടത്തിയ ചാനല്‍ ചര്‍ച്ചയില്‍ പോരടിച്ച് രാഹുല്‍ ഈശ്വറും സന്ദീപാനന്ദഗിരിയും. റിപ്പോര്‍ട്ടര്‍ ടി വി എഡിറ്റേഴ്‌സ് അവറിനിടെ ആയിരുന്നു സംഭവം. ചര്‍ച്ചക്കിടെ സന്ദീപാനന്ദഗിരി നടത്തിയ പരാമര്‍ശമാണ് രാഹുല്‍ ഈശ്വറിനെ പ്രകോപിച്ചത്. സന്ദീപാനന്ദഗിരി ആഭാസനാണ് എന്ന് രാഹുല്‍ ഈശ്വര്‍ പറഞ്ഞു. ആര്‍ത്തവം അശുദ്ധിയാണ് എന്ന് ഹിന്ദുശാസ്ത്രങ്ങളില്‍ എവിടേയും പറഞ്ഞിട്ടില്ല എന്നും ആര്‍ത്തവത്തിന്റെ പേരില്‍ സ്ത്രീകളെ മാറ്റിനിര്‍ത്തുന്നവരെ ഞരമ്പ് രോഗികള്‍ എന്നാണ് പരമശിവന്‍ പോലും പറഞ്ഞിട്ടുള്ളത് എന്നുമായിരുന്നു സന്ദീപാനന്ദഗിരി പറഞ്ഞത്. ഇതിന് പിന്നാലെയാണ് രാഹുല്‍ ഈശ്വര്‍ പ്രകോപിതനായത്. സംഭവം ഇങ്ങനെ...ധര്‍മശാസ്ത്രത്തിലെ ചില പരാമര്‍ശങ്ങളെ ഉദ്ധരിച്ച് സ്ത്രീകളെ ആര്‍ത്തവത്തിന്റെ പേരില്‍ മാറ്റിനിര്‍ത്തുന്നവര്‍ ഞരമ്പ് രോഗികളാണ് എന്ന് സന്ദീപാനന്ദഗിരി പറഞ്ഞപ്പോഴായിരുന്നു രാഹുല്‍ ഈശ്വറിന്റെ പ്രകോപനം. ധര്‍മശാസ്ത്രത്തിലെ യോനീതന്ത്രയില്‍ ആകെ പറയുന്നത് ആര്‍ത്തവത്തെ കുറിച്ചാണ്. ചുരുക്കി പറഞ്ഞാല്‍ ആര്‍ത്തവത്തിന്റെ പേരില്‍ സമരം നടത്തിയവര്‍ പരമശിവന്റെ ഭാഷയില്‍ പറഞ്ഞാല്‍ ഞരമ്പ് രോഗികളായിട്ടുള്ളവര്‍ നരകത്തില്‍ പോകും എന്നാണ് ശിവന്‍ പറയുന്നത്.ആര്‍ത്തവത്തെ അവമതിപ്പോടെ കാണുന്നവന് നരകമാണ് എന്നാണ് ശിവന്‍ പറഞ്ഞിരിക്കുന്നത് എന്നാണ് സന്ദീപാനന്ദഗിരി പറഞ്ഞത്. എന്നാല്‍ ഇത്തരം മോശം വാക്കുകള്‍ മറുപടി പറയാന്‍ അറിയാഞ്ഞിട്ടല്ല എന്നായിരുന്നു രാഹുല്‍ ഈശ്വറിന്റെ പ്രതികരണം. സന്ദീപാനന്ദഗിരി ഒരു ഞരമ്പ് രോഗിയായത് കൊണ്ടാണ് വിവരവും ബോധവുമില്ലാതെ പേ പിടിച്ച കാര്യങ്ങള്‍ പറയുന്നത്. കുറെക്കൂടി മര്യാദയില്‍ സംസാരിക്കണം. അല്ലെങ്കില്‍ തിരിച്ചും സംസാരിക്കും.സന്ദീപാനന്ദഗിരിയെ പോലുള്ള ഞരമ്പ് രോഗികള്‍ യാതൊരു അടിസ്ഥാനവുമില്ലാത്ത കാര്യങ്ങളാണ് പറയുന്നത്. നിങ്ങളെ പോലെ മീടു ഉണ്ടാക്കുകയും സ്വയം ആശ്രമം കത്തിക്കുകയും ചെയ്യുന്ന രീതിയൊന്നും ഞങ്ങള്‍ക്കില്ല. ഇങ്ങോട്ട് പറഞ്ഞാല്‍ അങ്ങോട്ടും പറയും. സന്ദീപാനന്ദഗിരി കേട്ടിട്ടേ പോകൂ. ഇങ്ങോട്ട് സംസ്‌കൃതത്തില്‍ സാഹിത്യത്തില്‍ ചീത്ത വിളിക്കുകയാണ് എങ്കില്‍ കേട്ടിരിക്കും എന്ന് വിചാരിക്കരുത്.സന്ദീപാനന്ദഗിരിയെ ഇങ്ങോട്ട് മര്യാദ കാണിച്ചാല്‍ അങ്ങോട്ട് മര്യാദ കാണിക്കും. ഇങ്ങോട്ട് സംസ്‌കൃതത്തില്‍ ചീത്ത വിളിച്ചാല്‍ തിരിച്ച് മലയാളത്തിലും സംസ്‌കൃതത്തിലും പുളിച്ച ചീത്ത വിളിക്കും. ഒന്നോര്‍ത്ത് സംസാരിച്ചോ. സന്ദീപാനന്ദഗിരി ഞരമ്പ് രോഗി എന്ന് വിശ്വാസികളെ വിളിക്കുകയാണെങ്കില്‍ തിരിച്ച് സന്ദീപാനന്ദഗിരിയെ ഞരമ്പ് രോഗി എന്ന് വിളിക്കും. നിങ്ങളെ പോലുള്ള ഞരമ്പ് രോഗികള്‍ക്ക് അങ്ങനെ തോന്നും. സന്ദീപാനന്ദഗിരിയെ പോലുള്ള ആഭാസന്‍മാര്‍ക്ക് അങ്ങനെ തോന്നും.അതേസമയം ശബരിമലയിലെ കൈപ്പുസ്തകം പിന്‍വലിച്ച നടപടി സ്വാഗതാര്‍ഹമാണ് എന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. എനിക്ക് തോന്നുന്നില്ല സര്‍ക്കാറിന് ഒരു ദുരുദ്ദേശം ഉണ്ടാകുമെന്ന്. ഒരുപക്ഷേ ഇന്ത്യ കണ്ട ഏറ്റവും വലിയ ഭക്തജനപ്രക്ഷോഭങ്ങളില്‍ ഒന്നാണ് ശബരിമല വിഷയത്തില്‍ നമ്മള്‍ കണ്ടത്. ഇന്ത്യയില്‍ 12 സംസ്ഥാനങ്ങളില്‍ വലിയ രീതിയില്‍ ഒരു ഭക്തജന പ്രക്ഷോഭം ഉണ്ടായി. ലോകത്ത് ആറ് രാജ്യങ്ങളില്‍ അടക്കം ഉണ്ടായി. രാജ്യം മുഴുവന്‍ ശ്രദ്ധിച്ചു.പ്രധാനമന്ത്രി കേരളത്തില്‍ വന്നപ്പോള്‍ പറഞ്ഞത് കഴിഞ്ഞ മാസങ്ങളില്‍ ഈ രാജ്യം മുഴുവന്‍ നിങ്ങളെ കേരളത്തെ മലയാളികളെയും ശബരിമലയും ശ്രദ്ധിക്കുകയായിരുന്നു. ആ രീതിയില്‍ ലോക ശ്രദ്ധ പിടിച്ചു പറ്റിയ ലോകമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത ഒരു വിഷയമാണ്. ഈ വിഷയത്തില്‍ കുറെക്കൂടി അവധാനത കാണിക്കണമായിരുന്നു. സീരിയസ്‌നസ് കാണിക്കണമായിരുന്നു. ഇന്ത്യയുടെ 75 വര്‍ഷത്തെ ചരിത്രത്തില്‍ ഒരുപക്ഷേ ആദ്യമായിട്ടാണ് സുപ്രീംകോടതിയുടെ ഒരു ഭരണഘടന ബെഞ്ചിന്റെ വിധി ഭക്തജനങ്ങള്‍ പ്രൊട്ടസ്റ്റിലൂടെ തിരുത്തുന്നത്.സുപ്രീംകോടതിയുടെ ആ വിധി തെറ്റായിരുന്നു എന്ന് ഇനിയെങ്കിലും നമ്മള്‍ ആത്മാര്‍ത്ഥമായി സമ്മതിക്കണം, പ്രത്യേകിച്ച് ലെഫ്റ്റ് ലിബറലുകള്‍. നമ്മള്‍ എന്തിനാണ് ആത്മവഞ്ചന നടത്തുന്നത്. എല്ലാവര്‍ക്കും അറിയാം. ശബരിമലയിലെ വിധി ന്യായം തെറ്റാണ്. ഒന്ന് സ്ത്രീപ്രവേശനം എന്നൊരു വിഷയമേ ഇല്ല. ശബരിമലയില്‍ ഒരു പ്രായ നിയന്ത്രണം ഉണ്ട്. അത് നൈഷ്ഠിക ബ്രഹ്‌മചര്യത്തിന്റെ അടിസ്ഥാനത്തില്‍ നിന്നുള്ള സങ്കല്‍പത്തിലാണ്. ഇത് ശരിയെന്നോ തെറ്റെന്നോ നമുക്ക് വാദിക്കാം. പക്ഷെ യാതൊരു ഭരണഘടനാപരമായ പ്രശ്‌നങ്ങളും അതിലില്ല.ശബരിമല സമരത്തില്‍ ആദ്യം അറസ്റ്റ് ചെയ്യപ്പെട്ട എന്റെ മുത്തശ്ശി അന്ന് 84 വയസുണ്ടായിരുന്നു. അതിന് ശേഷം എന്റെ അമ്മ, അമ്മക്ക് ഏകദേശം 60 വയസുണ്ടായിരുന്നു. അതുകൊണ്ട് അവരാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. അതുകൊണ്ട് സ്ത്രീകള്‍ക്ക് എവിടെയാണ് വിലക്ക്. ജര്‍മനിയില്‍ നിന്നടക്കം വര്‍ഷം തോറും സ്ത്രീകള്‍ വരാറുണ്ട്. ഇതൊരു സാങ്കേതികത്വത്തില്‍ കടിച്ച്ത തൂങ്ങി സുബ്രഹ്‌മണ്യം സ്വാമിയൊക്കെ സൂചിപ്പിച്ചത് പോലെ യൂണിഫോ സിവില്‍ കോഡിന് കളമൊരുക്കാന്‍ വേണ്ടി ഒരു ഇടപെടലായിരുന്നു.ഇനിയെങ്കിലും ലെഫ്റ്റ് ലിബറല്‍ സ്‌പേസില്‍ നില്‍ക്കുന്ന സുനില്‍ പി ഇളയിടം, എം എന്‍ കാരശ്ശേരി എന്നിവര്‍ തിരുത്താന്‍ തയ്യാറാകണം. സി പി എമ്മിന്റെ നിലപാടല്ലേ. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അടക്കം പത്മകുമാര്‍ സാറിനെ മറികടന്ന് ഇവിടുന്ന് വാസു സാറിനെ സുപ്രീം കോടതിയിലോട്ട് വിട്ട് അഫിഡവിറ്റില്‍ പറയാത്ത കാര്യം സുപ്രീം കോടതിയില്‍ പറയിപ്പിച്ചതല്ലേ. ശബരിമലയില്‍ വീഴുന്ന കാശ് കൊണ്ട് ശബരിമലയ്‌ക്കെതിരെ വാദിക്കുകയല്ലേ ദേവസ്വം ബോര്‍ഡ് ചെയ്തത്. നിലവിലെ വിധിക്ക് സ്‌റ്റേ ഇല്ല എന്നത് ശരിയാണ്. മാത്രമല്ല ഡികെ ശിവകുമാര്‍ കേസില്‍ നരിമാന്‍ നടത്തിയ ശ്രമങ്ങളും നമ്മള്‍ കണ്ടതാണ്. എന്തായാലും വിശ്വാസികള്‍ ജയിച്ചു. ഇനിയെങ്കിലും തെറ്റ് തിരുത്താന്‍ എല്ലാവരും തയ്യാറാകണം.

Latest News

Loading..