News

Share

രാജ്യത്തെ ആദ്യ സ്വകാര്യ റോക്കറ്റ് കുതിച്ചുയര്‍ന്നു; ബഹിരാകാശ ഗവേഷണ രംഗത്ത് പുതിയ നേട്ടവുമായി ഇന്ത്യ

രാജ്യത്തെ ആദ്യ സ്വകാര്യ റോക്കറ്റ് കുതിച്ചുയര്‍ന്നു; ബഹിരാകാശ ഗവേഷണ രംഗത്ത് പുതിയ നേട്ടവുമായി ഇന്ത്യ
ചെന്നൈ: ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ രംഗത്ത് പുതിയ കാല്‍വെപ്പുമായി ഇന്ത്യ. രാജ്യത്തെ ആദ്യ സ്വകാര്യ റോക്കറ്റ് ഇന്ന് വിക്ഷേപിച്ചു. വെള്ളിയാഴ്ച രാവിലെ 11.30 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നായിരുന്നു വിക്ഷേപണം. സ്വകാര്യ റോക്കറ്റായ വിക്രം എസ് 3 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കും. ഹൈദരാബാദ് ആസ്ഥാനമായുള്ള സ്‌കൈറൂട്ട് എയ്റോസ്പേസ് ഐ എസ് ആര്‍ ഒയുടെ സഹകരണത്തോടെയാണ് ആദ്യ സ്വകാര്യ റോക്കറ്റ് നിര്‍മിച്ചത്. 'പ്രാരംഭ്' എന്നാണ് ദൗത്യത്തിന്റെ പേര്. ചെന്നൈ ആസ്ഥാനമായുള്ള സ്റ്റാര്‍ട്ടപ്പ് സ്പേസ് കിഡ്സ്, ആന്ധ്രപ്രദേശ് ആസ്ഥാനമായുള്ള എന്‍-സ്പേസ്ടെക്, അര്‍മേനിയന്‍ ബസൂംക്യു സ്പേസ് റിസര്‍ച്ച് ലാബ് എന്നിവയുടെ ഉപഗ്രഹങ്ങളാണ് വിക്രം എസ് 3 ഭ്രമണപഥത്തിലെത്തിക്കുക.സ്വകാര്യ റോക്കറ്റിന്റെ വിക്ഷേപണം രാജ്യത്തെ യുവാക്കള്‍ക്ക് വലിയ സ്വപ്നങ്ങള്‍ കാണാനും സാക്ഷാത്കരിക്കാനുമുള്ള ഉത്തേജനമാണ് എന്ന് ഐ എസ് ആര്‍ ഒ ചെയര്‍മാന്‍ എസ് സോമനാഥ് വിക്ഷേപണത്തിന് ശേഷം പറഞ്ഞു. ലോഞ്ച് വെഹിക്കിളിന്റെ സ്പിന്‍ സ്ഥിരതയ്ക്കായി 3-ഡി പ്രിന്റ് ചെയ്ത സോളിഡ് ത്രസ്റ്ററുകള്‍ ഉള്ള ലോകത്തിലെ ആദ്യത്തെ സമ്പൂര്‍ണ റോക്കറ്റുകളില്‍ ഒന്നാണ് ഇത് എന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

Latest News

Loading..