News

Share

അനുസരിക്കുക ഇല്ലെങ്കില്‍ പുറത്തുപോവുക; മസ്‌കിന്റെ നയത്തോട് മുഖം തിരിച്ച് ജീവനക്കാര്‍, കൂട്ടരാജി

അനുസരിക്കുക ഇല്ലെങ്കില്‍ പുറത്തുപോവുക; മസ്‌കിന്റെ നയത്തോട് മുഖം തിരിച്ച് ജീവനക്കാര്‍, കൂട്ടരാജി
വാഷിംഗ്ടണ്‍: ഒന്നുകില്‍ കമ്പനിയുടെ പുതിയ നിയമം അനുസരിക്കുക അല്ലെങ്കില്‍ പുറത്തുപോവുക, ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ജീവനക്കാര്‍ക്ക് നല്‍കിയ മുന്നറിയിപ്പാണിത്. എന്നാല്‍ ജീവനക്കാര്‍ ഇത് ധിക്കരിച്ചിരിക്കുകയാണ്. നിരവധി പേരാണ് ട്വിറ്ററില്‍ നിന്ന് രാജി പ്രഖ്യാപിച്ചത്. പുതിയ നിയമത്തോട് ചേര്‍ന്നുനില്‍ക്കാന്‍ താല്‍പര്യമില്ലെന്ന് പലരും പ്രഖ്യാപിച്ചിരിക്കുകയാണ്.പുതിയ കരാറില്‍ ഒപ്പിടാനും നിരവധി ജീവനക്കാര്‍ വിസമ്മതിച്ചിരിക്കുകയാണ്. ഇത് മസ്‌ക് വിചാരിച്ചതിലും എത്രയോ കൂടുതലാണ്. ട്വിറ്ററിന്റെ പ്രവര്‍ത്തനത്തെ തന്നെ ഇത് താളം തെറ്റിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. തിങ്കളാഴ്ച്ച വരെ ട്വിറ്ററിന്റെ ഓഫീസുകള്‍ അടച്ചിരിക്കുകയാണ്.നല്ലൊരു വിഭാഗം ജീവനക്കാരും പിരിഞ്ഞ് പോകാന്‍ തീരുമാനിച്ചു. ഇതിലൂടെ അവര്‍ക്ക് നല്ലൊരു തുകയും നല്‍കേണ്ടി വരും. മൂന്ന് മാസത്തെ ശമ്പളമായിരിക്കും ഈ തുക. കമ്പനിയുടെ കാര്യങ്ങളില്‍ ആര്‍ക്കൊക്കെ ഇടപെടാമെന്ന ആശയക്കുഴപ്പമാണ് ഇപ്പോഴുള്ളത്. ആരൊക്കെ രാജിവെച്ചു എന്നെല്ലാം വ്യക്തമല്ല.സോഷ്യല്‍ മീഡിയയിലോ, മാധ്യമങ്ങളിലോ രഹസ്യ സ്വഭാവങ്ങള്‍ വിവരങ്ങള്‍ കൈമാറരുതെന്നും, കമ്പനി നയങ്ങള്‍ അനുസരിക്കണമെന്ന് ട്വിറ്റര്‍ അധികൃതര്‍ നല്‍കിയ മെമ്മോയില്‍ പറയുന്നുണ്ട്. അതേസമയം ജീവനക്കാരെ പിടിച്ച് നിര്‍ത്താന്‍ മസ്‌ക് ശ്രമിച്ചെങ്കിലും നടന്നില്ല. അന്തിമ സമയം തീരും മുമ്പായിരുന്നു ഈ വിഫലശ്രമം.വ്യാഴാഴ്ച്ച വൈകീട്ടാണ് അന്തിമ സമയം അവസാനിച്ചത്. അതിന് മുമ്പ് സുപ്രധാന സ്റ്റാഫുകളെയെല്ലാം ഒരു യോഗത്തിലേക്ക് വിളിച്ചിരുന്നു. ട്വിറ്ററിന്റെ ഭാവിയെ കുറിച്ചുള്ള ചര്‍ച്ചകളായിരുന്നു നടന്നത്. അതേസമയം വര്‍ക്ക് ഫ്രം ഹോം അടക്കമുള്ള സംവിധാനത്തെ ഇല്ലാതാക്കുമെന്ന് മസ്‌ക് ശക്തമായി തന്നെ പറഞ്ഞിരുന്നു. എന്നാല്‍കഴിഞ്ഞ ദിവസം അദ്ദേഹം നിലപാട് മയപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്.എല്ലാവരും ചേര്‍ന്ന് കമ്പനിയെ വളര്‍ച്ചയിലേക്ക് നയിക്കുമെന്ന കാര്യമായിരുന്നു മസ്‌കിന് വേണ്ടിയിരുന്നത്. സ്റ്റാഫുകള്‍ മാസത്തിലൊരിക്കലെങ്കിലും അവരുടെ സഹപ്രവര്‍ത്തകരെ കണ്ടിരിക്കണം. അതേ പരസ്പരം കാണാനും, ഒരുമിച്ചിരുന്ന് പ്രവര്‍ത്തിക്കാനും മാസത്തില്‍ ഒരിക്കലെങ്കിലും ജീവനക്കാര്‍ തയ്യാറാവണമെന്നായിരുന്നു മസ്‌കിന്റെ ആവശ്യം. അതേസമയം ട്വിറ്ററിന്റെ ടീം വിവരങ്ങളെല്ലാം പരസ്യപ്പെടുത്തിയിരിക്കുകയാണ്. അതും മസ്‌കിനെ ധിക്കരിച്ചാണ്. ഇവര്‍ രാജിവെച്ച് പോകുന്നതിന് മുന്നോടിയായിട്ടാണിത്. പുതിയ രീതിയിലേക്ക് ട്വിറ്റര്‍ വരാന്‍ ഇതോടെ സമയമെടുക്കും. നിരവധി പേര്‍ രാജിവെച്ച് പോകുന്നുവെന്നാണ് പല ജീവനക്കാര്‍ക്കും ലഭിച്ചിരിക്കുന്ന വിവരം. യുഎസ് സര്‍ക്കാരുമായുള്ള ദേശീയ സുരക്ഷാ നിയമ പ്രശ്നങ്ങള്‍ മസ്‌കിനെയും ട്വിറ്ററിനെയും ബാധിക്കാം. ദീര്‍ഘമായ ജോലി സമയമാണ് പലരെയും ട്വിറ്റര്‍ വിട്ട് പോകാന്‍ പ്രേരിപ്പിക്കുന്നത്. ഒരു ഗൂഗിള്‍ ഫോമും പുതിയ നിയമവുമായി ബന്ധപ്പെട്ട് മസ്‌ക് നല്‍കിയിരുന്നു. ഇതിന് കൃത്യമായ മറുപടി നല്‍കിയിട്ടില്ലെങ്കില്‍ പുറത്തുപോവുമെന്നായിരുന്നു മസ്‌കിന്റെ മുന്നറിയിപ്പ്. ഇതിനിടെ ആര്‍ഐപിട്വിറ്റര്‍ എന്ന ഹാഷ്ടാഗും ട്വിറ്ററില്‍ ട്രെന്‍ഡിംഗായിരിക്കുകയാണ്. ട്വിറ്ററിന് അകാല ചരമം എന്നാണ് പലരും കുറിച്ചിരിക്കുന്നത്. കൂട്ടരാജിയാണ് ഇതിന് കാരണം. അതേസമയം മസ്‌ക് ഈ ട്രെന്‍ഡിനെ പരിഹാസത്തോടെയാണ് നേരിട്ടത്. ശവക്കല്ലറയ്ക്ക് മുമ്പിലുള്ള ഒരു ചിത്രമാണ് ട്രോളായി മസ്‌ക് ട്വീറ്റ് ചെയ്തത്. ട്വിറ്ററിന്റെ പക്ഷിയുടെ ലോഗോയും ഇതിനൊപ്പം വെച്ചിട്ടുണ്ട്. എന്നാല്‍ ജീവനക്കാരില്‍ പലരും രാജിവെച്ച കാര്യം ട്വീറ്റുകളിലൂടെ അറിയിച്ച് കൊണ്ടിരിക്കുകയാണ്. ഇതെല്ലാം വൈറലായി മാറിയിരിക്കുകയാണ്.

Latest News

Loading..