News

Share

മാഞ്ചസ്റ്ററിൽ പെൺകുട്ടികളെ തട്ടികൊണ്ടു പോകാൻ ശ്രമം

മാഞ്ചസ്റ്ററിൽ പെൺകുട്ടികളെ തട്ടികൊണ്ടു പോകാൻ ശ്രമം
ഗ്രേറ്റർ മാഞ്ചസ്റ്ററിലെ സാൽഫോർഡിൽ നടന്ന വ്യത്യസ്‌ത സംഭവങ്ങളിൽ മൂന്ന് സ്‌കൂൾ വിദ്യാർത്ഥിനികളെ ബലം പ്രയോഗിച്ച് കാറിൽ കയറ്റാൻ പ്രതി ശ്രമിച്ചതായി അന്വേക്ഷണ ഉദ്യൊഗസ്തർ പറയുന്നു. പതിനഞ്ചു വയസുള്ള   രണ്ടു പെൺകുട്ടികളെയും പതിമൂന്നു വയസുള്ള ഒരു  പെണ്കുട്ടിയെയുമാണ് നഗരത്തിലെ വിവിധ സ്ഥലങ്ങളിലായി പ്രതി തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത് . തട്ടിക്കൊണ്ടുപോകൽ ശ്രമം നറ്റന്ന മോണ്ടൻ റോഡിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ പോലീസ് പുറത്തുവിട്ടിട്ടുണ്ട്. ഇതിൽ കാണുന്ന കറുത്ത വോക്സ് ഹാൾ ആസ്ട്ര കാറിനായുള്ള അൻവേക്ഷണം പോലീസ് വ്യാപിച്ചിരിക്കുകയാണു. നവംബർ 21 ന് വൈകുന്നേരം 6.15 ന് മോണ്ടൺ ഗ്രീനിലെ ഒരു ബസ് സ്റ്റോപ്പിൽ 15 വയസ്സുള്ള ഒരു പെൺകുട്ടിയെ പ്രതി  സമീപിച്ചു മണിക്കൂറുകൾക്ക് ശേഷം ഇയാൾ മറ്റൊരു തട്ടിക്കൊണ്ടുപോകൽ ശ്രമവും നടത്തി. അഞ്ച് ദിവസം മുമ്പ് നവംബർ 16 ന് മറ്റൊരു തട്ടിക്കൊണ്ടുപോകൽ ശ്രമവും നടത്തിയതായി പോലീസ് പറയുന്നു.
വളരെയേറെ മലയാളികൾ തിങ്ങിപാർക്കുന്ന മാഞ്ചസ്റ്ററിൽ നടന്ന ഈ സംഭവം, തനിയെ സ്കൂളുകളിൽ പോയി വരുന്ന കുട്ടികളുടെ മാതാപിതാക്കൾക്ക് വലിയ ആശങ്കക്കിട നൽകുന്നു.

Latest News

Loading..